രാഹുല്‍ ബജാജ് പടിയിറങ്ങുന്നു

Update: 2020-07-22 06:23 GMT

ബജാജ് ഫിനാന്‍സ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് പടിയിറങ്ങുന്നു. ഈ മാസം അവസാനത്തോടെ സ്ഥാപനത്തില്‍ സാരഥ്യത്തില്‍ നിന്ന് അദ്ദേഹം മാറും. അദ്ദേഹത്തിന്റെ മകനും നിലവില്‍ വൈസ് ചെയര്‍മാനുമായ സഞ്ജീവ് ബജാജ് പുതിയ ചെയര്‍മാനാകും.

അഞ്ചു പതിറ്റാണ്ടായി ബജാജ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1987 ല്‍ ബജാജ് ഫിനാന്‍സ് രൂപം കൊണ്ടതു മുതല്‍ അതിന്റെ തലപ്പത്തുണ്ട്.

തുടര്‍ന്നും കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടിവ് നോണ്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചേക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ബജാജിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ കമ്പനിയുടെ ഓഹരി വിലയിലും ഇടിവുണ്ടായി. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 6.43 ശതമാനം ഇടിവാണ് ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ക്ക് ഉണ്ടായിരിക്കുന്നത്. പുതിയ ചെയര്‍മാനായി സഞ്ജീവ് ബജാജ് ഓഗസ്റ്റ് ഒന്നിന് സ്ഥാനമേല്‍ക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News