വേനല്‍ച്ചൂടില്‍ ഓഫറുകളുടെ പെരുമഴ, കടുത്ത മല്‍സരത്തില്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും

Update: 2019-05-04 10:03 GMT

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുടെ പെരുമഴയുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ആമസോണ്‍ സമ്മര്‍ സെയ്‌ലിനും ഫ്‌ളിപ്കാര്‍ട്ട് സമ്മര്‍ കാര്‍ണിവലിനും ഇന്ന് തുടക്കം.

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് വില, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയവയാണ് മെയ് നാല് മുതല്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന ഇരുകമ്പനികളുടെയും സെയ്‌ലിനെ ആകര്‍ഷകമാക്കുന്നത്.

വിവിധ ബ്രാന്‍ഡുകളിലുള്ള മൊബീലുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട്, വസ്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ ഓഫര്‍ വില, ഗൃഹോപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് തുടങ്ങിയവയാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. റെഡ്മി 7 ഫോണ്‍ 7,999 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ വണ്‍പ്ലസ് 6റ്റിക്ക് 32,999 രൂപയാണ് വില. യഥാര്‍ത്ഥ വിലയെക്കാള്‍ 9000 രൂപ കുറവ്.

ആക്‌സസറീസ് വിഭാഗത്തിലുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വില ആരംഭിക്കുന്നത് 99 രൂപയിലാണ്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്ക് 75 ശതമാനം വിലക്കിഴിവുണ്ട്. എസ്ബിഐയും റൂപ്പേയുമായി ചേര്‍ന്ന് ആമസോണ്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവുമായാണ് ഫ്‌ളിപ്കാര്‍ട്ട് രംഗത്തെത്തിയിരിക്കുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും ഓഫറുകളുണ്ട്. ഇതില്‍ തന്നെ മൊബീല്‍ ഫോണുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓഫറുകളുള്ളത്.

13199 രൂപ വിലയുള്ള നോക്കിയ 5.1 പ്ലസ് 7,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. നോക്കിയ 6.1 പ്ലസിനും 2600 രൂപയോളം ഡിസ്‌കൗണ്ടുണ്ട്. റിയല്‍മി, ഷവോമി, ഹോണര്‍, സാംസംഗ് തുടങ്ങിയ ബ്രാന്‍ഡുകളും ഓഫറില്‍ മുന്നിലുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവുണ്ട്.

Similar News