ബിഗ് ബില്യൺ ഡേയിൽ കോടികൾ വാരിക്കൂട്ടി ഫ്ലിപ്കാർട്ടും ആമസോണും

Update: 2019-10-05 10:58 GMT

ഉത്സവ സീസണിനോട് അനുബന്ധിച്ച് പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനയില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്  1.8 ബില്ല്യന്‍ ഡോളറിന്‍റെ (ഏകദേശം 12746.25 കോടി രൂപ) വില്‍പനയെന്നു റിപ്പോർട്ട്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ സെപ്റ്റംബര്‍ 29 മുതൽ ഒക്‌ടോബര്‍ 4ന് 11:59 വരെ തുടർന്ന ഉത്സവ സെയിലിൽ നടന്ന ഓർഡറുകളുടെ ഡെലിവറി അവസാനിക്കുമ്പോൾ ഏകദേശം 3.7 ബില്ല്യന്‍ ഡോളറിന്‍റെ വ്യാപരം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്ലിപ്പ്കാര്‍ട്ടില്‍  'ബിഗ് ബില്ല്യന്‍ ഡെയ്‌സ് ' ആണെങ്കില്‍ ആമസോണിന് 'ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' സെയില്‍ എന്ന പേരിലും സ്‌നാപ്ഡീലിന് 'സ്‌നാപ്-ദീവാലി എന്ന പേരിലുമാണ് ഓഫര്‍ വില്‍പ്പന നടന്നത്.

ഇക്കൊല്ലത്തെ വില്‍പ്പനയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ-കോമേഴ്സ് സൈറ്റുകള്‍ സാന്നിധ്യമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആമസോണിന്‍റെ പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനം പേരും എത്തിയിരിക്കുന്നത് ടയര്‍ 2.3 നഗരങ്ങളില്‍ നിന്നാണ്.  

Similar News