ഫ്ലിപ്കാർട്ടിൽ സെല്ലർ രജിസ്‌ട്രേഷൻ ഇനി മുൻപത്തേക്കാൾ എളുപ്പം

Update: 2019-07-22 10:21 GMT

വില്പനക്കാരുടെ എണ്ണം കൂട്ടാൻ ലക്ഷ്യമിട്ട് ഫ്ലിപ്കാർട്ട്. ഇതുവരെ ഓൺലൈൻ വ്യാപാരരംഗത്തേയ്ക്ക് എത്താത്ത ചെറുകിട ഇടത്തരം വ്യവസായികളെ തങ്ങളുടെ  മാർക്കറ്റ് പ്ലേയ്സിൽ എത്തിക്കുകയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, ആദ്യമായി രജിസ്റ്റർ ചെയ്തവർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ, 13 പ്രാദേശിക ടീമുകളെ കമ്പനി രൂപീകരിച്ചിട്ടുണ്ട്. എംഎസ്എംഇ രംഗത്തുള്ള വ്യാപാരികളുമായി സംസാരിച്ച് അവരെ ഇ-കോമേഴ്‌സ് രംഗത്തേയ്ക്ക് ആകർഷിക്കുകയാണ് ഈ ടീമംഗങ്ങൾ ചെയ്യുക. ഫ്ലിപ്കാർട്ടിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യാൻ സഹായിക്കുകയും ചെയ്യും. നിലവിൽ കമ്പനിക്ക് 1 ലക്ഷത്തിലധികം സെല്ലർമാരുണ്ട്. 

ജിഎസ്ടി നമ്പർ, കാൻസൽ ചെയ്ത ഒരു ചെക്ക്, ഒപ്പ് എന്നിവ മാത്രമേ സെല്ലറിൽ നിന്ന് കമ്പനി ആവശ്യപ്പെടുകയുള്ളൂ. ജിഎസ്ടി നമ്പറിന് വൺ-സ്റ്റെപ് വെരിഫിക്കേഷൻ ആണ് നടത്തുക. 

കഴിഞ്ഞ മാസം സെല്ലറിൽ നിന്നും ഈടാക്കുന്ന കമ്മീഷൻ ഫ്ലിപ്കാർട്ട് കുറച്ചിരുന്നു. 

Similar News