ഫ്‌ളിപ്കാര്‍ട്ട് ഓഫ്‌ലൈന്‍; ആദ്യ സെന്റര്‍ ബെംഗളുരുവില്‍

Update: 2019-07-29 14:29 GMT

ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരായ ഫ്ളിപ്കാര്‍ട്ട് ഓഫ്‌ലൈനിലും തിളങ്ങാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഫ്ളിപ്കാര്‍ട്ടിന്റെ ആദ്യത്തെ ഓഫ്‌ലൈന്‍ സെന്റര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തിറങ്ങുന്നത്. 1800 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഷോറൂമിന് ഫര്‍ണിഷുവര്‍ എന്നാകും പേരെന്നാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള വിവരം.

ഓണ്‍ലൈന്‍ രീതിയില്‍ വില്‍ക്കപ്പെട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്‌സിന് നേരിട്ട് കണ്ട് വാങ്ങുന്നതിനായി അവസരം ഒരുക്കുന്നതിനൊപ്പം ഫ്‌ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ ഓഫറുകളും സ്റ്റോര്‍ വഴി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഓഫറുകളും മികച്ച സെലക്ഷനുമാണ് കമ്പനി ഉറപ്പു നല്‍കുന്ന ആകര്‍ഷകമായ ഘടകം. ഫ്‌ളിപ്കാര്‍ട്ട് കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്താനുള്ള സജീകരണങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും കമ്പനി അധികൃതര്‍ പറയുന്നു.

നിലവിലുള്ള ഉപഭോക്താക്കളെക്കൂടാതെ സാധനങ്ങള്‍ നേരിട്ട് കണ്ട് അനുഭവിച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പുതിയ ഉപഭോക്താക്കളെ കൂടി ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നു. കൂടുതല്‍ റീറ്റെയില്‍ ഷോറൂമുകളെക്കുറിച്ചും കമ്പനി ആലോചനയിലാണ്.

Similar News