ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി പതഞ്ജലി

Update: 2018-12-13 10:48 GMT

അടുത്ത മൂന്ന് മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് 20,000 കോടി വാര്‍ഷിക വരുമാനം ലക്ഷ്യം വെച്ചുകൊണ്ട് ഐപിഒയ്ക്ക് ഒരുങ്ങുകയാണ് പതഞ്ജലി ആയുര്‍വേദ്. ഇക്കാര്യത്തില്‍ ചില സൂചനകള്‍ ബാബ രാംദേവ് നല്‍കിക്കഴിഞ്ഞു.

ഓഹരിവിപണിയിലേക്ക് ഇറങ്ങാനുള്ള പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു മാസത്തിനുള്ളില്‍ ശുഭവാര്‍ത്ത നല്‍കാനാകും എന്നാണ് രാംദേവ് മറുപടി പറഞ്ഞത്.

വളരെ പെട്ടെന്നായിരുന്ന പതഞ്ജലിയുടെ വളര്‍ച്ച. 2012 സാമ്പത്തികവര്‍ഷം 500 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനമെങ്കില്‍ 2016ല്‍ അത് 10,000 കോടി രൂപയായി ഉയര്‍ന്നു. പുതിയ പദ്ധതികളിലൂടെ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എന്നാല്‍ 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം പതഞ്ജലിയെ സംബന്ധിച്ചടത്തോളം അത്ര നല്ലതായിരുന്നില്ല. 8,148 കോടി വരുമാനമേ ഇക്കാലയളവില്‍ നേടാനായുള്ളു.

വരുമാനത്തില്‍ ആദ്യമായി 10 ശതമാനത്തോളം ഇടിവുണ്ടായി. വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍, എതിരാളികളില്‍ നിന്നുള്ള കടുത്ത മല്‍സരം, ജിഎസ്റ്റി നടപ്പാക്കിയത്... തുടങ്ങിയ ഘടകങ്ങള്‍ കമ്പനിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. പതഞ്ജലിയുടെ വിജയത്തിന് തടയിടാന്‍ എതിരാളികളായ കമ്പനികള്‍ മല്‍സരിച്ച് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും വ്യാപകമായി പരസ്യം ചെയ്യാനും തുടങ്ങി.

Similar News