ചെറുകിട കച്ചവടക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരമായി

Update: 2019-07-23 11:25 GMT

ചെറുകിട കച്ചവടക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം. 60 വയസ്സാകുമ്പോള്‍ പരമാവധി 3000 രൂപ വരെ പദ്ധതിയിലൂടെ ലഭിക്കും. നിര്‍മലാ സീതാരാമന്റെ കന്നി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഇപ്പോഴാണ് അംഗീകാരമായത്. ഈ വിഭാഗത്തിലേക്ക് 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പ്രധാന്‍മന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്ന പദ്ധതി 2019 ജൂലൈ 22 മുതലാണ് പ്രാബല്യത്തിലായത്‌ എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. ചെറുകിട റീറ്റെയില്‍ വില്‍പ്പനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. ജിഎസ്ടി 1.5 കോടി രൂപ യ്ക്ക് താഴെ ടേണോവറുള്ളവര്‍ക്കു മാത്രമേ പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിയൂ.

പിപിഎഫ് പോലെ പദ്ധതിയില്‍ അംഗമായ ആള്‍ അഠയ്ക്കുന്ന തുകയുടെ സമാനമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും. ലൈഫ്ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ചുമതല വഹിക്കുന്ന പദ്ധതിയിലൂടെ സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സിയാകും പെന്‍ഷന്‍ വിതരണം ചെയ്യുക.

Similar News