പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക നേട്ടം, ഈ ഐ.ടി ഓഹരി വിറ്റൊഴിയാം

എച്ച്.സി.എല്‍ ടെക്നോളജീസിന്റെ വരുമാനം 1.2% ഇടിഞ്ഞു

Update: 2023-07-13 11:33 GMT
Image : Canva

ഐ.ടി വമ്പനായ എച്ച്.സി.എല്‍ ടെക്നോളജിസ് ഓഹരി വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് ഉണ്ടായി. 2023-24 ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം വിപണിക്ക് പ്രതീക്ഷ നല്‍കുന്നില്ല. ഓഹരി വില ഇനിയും കുറയാനാണ് സാധ്യത. വിശദാംശങ്ങള്‍ നോക്കാം:

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം ത്രൈമാസ അടിസ്ഥാനത്തില്‍ 1.2% കുറഞ്ഞ് 26,296 കോടി രൂപയായി. സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ വരുമാന വളര്‍ച്ചയില്ല, ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 37 ശതമാനമാണ്.
2. ജീവനക്കാരുടെ എണ്ണം 2,506 വര്‍ധിച്ച് മൊത്തം ജീവനക്കാര്‍ 2,23,438 ആയി. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. ഇതു മൂലം മാര്‍ജിനില്‍ കുറവ് ഉണ്ടായി. മധ്യ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള വലിയ ശതമാനം ജീവനക്കാര്‍ക്കും വേതന വര്‍ധനവ് നടപ്പാക്കില്ല.
3. എഞ്ചിനിയറിംഗ്, ഗവേഷണ വികസന സേവനങ്ങള്‍, ടെലികോം, ഹൈടെക്ക് വെര്‍ട്ടിക്കലുകളില്‍ പുതിയ പദ്ധതികള്‍ ജൂണ്‍ പാദത്തില്‍ ആരംഭിക്കാന്‍ സാധിച്ചില്ല.
4. ചെലവ് ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും വരും പാദങ്ങളില്‍ 6-8% മാര്‍ജിന്‍ വളര്‍ച്ച കൈവരിക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
5. സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ 1.1 കോടി ഡോളര്‍ വരുമാനം കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സേവന വരുമാനം 6.5 മുതല്‍ 8.5% വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷ.
6. മുന്‍ പാദങ്ങളില്‍ ശരാശരി 200 കോടി ഡോളര്‍ പുതിയ ഓര്‍ഡറുകള്‍ ലഭിച്ച സ്ഥാനത്ത് ജൂണ്‍ പാദത്തില്‍ 157 കോടി ഡോളറാണ് ലഭിച്ചത്.
7. കൂടുതല്‍ ഫ്രഷര്‍മാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജര്‍മന്‍ കമ്പനിയെ ഏറ്റെടുത്തിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ ബിസിനസ് വളര്‍ച്ച ഉണ്ട്. ബി.എഫ്.എസ്.ഐ, ജീവശാസ്ത്രം എന്നി വിഭാഗങ്ങളില്‍ മികച്ച വളര്‍ച്ചയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക(Sell)
ലക്ഷ്യ വില - 975 രൂപ
നിലവില്‍ - 1,109 രൂപ
Stock Recommendation by Nirmal Bang Research

(Equity investing is subject to market risk. Always do your own research before Investing)

Tags:    

Similar News