ലുലു മാളിന് അനുകൂലമായ വിധിയെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

ചട്ടങ്ങള്‍ ലംഘിച്ചാണ് 2000 കോടി ചെലവിലുള്ള ലുലു മാളിന്റെ നിര്‍മാണമെന്നാരോപിച്ച് കൊണ്ടുള്ള കൊല്ലം സ്വദേശിയുടെ ഹര്‍ജിയാണ് തള്ളിയത്.

Update: 2021-08-16 11:56 GMT

തലസ്ഥാനത്ത് 2000 കോടി രൂപയുടെ ലുലു മാളിന്റെ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയെ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (TCCI) സ്വാഗതം ചെയ്തു. ഈ വിധി കേരളത്തിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ടി സിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിച്ചാണ് ലുലു മാളിന്റെ നിര്‍മാണം നടത്തുന്നതെന്ന കൊല്ലം സ്വദേശിയായ ഒരാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി വെള്ളിയാഴ്ച കോടതി തള്ളുകയായിരുന്നു.
നിക്ഷേപക കമ്മ്യൂണിറ്റിയില്‍ നിന്ന് പണം ഉണ്ടാക്കുന്നതിനായി ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടിസിസി ആരോപിച്ചു.
തിരുവനന്തപുരത്ത് 1500 കോടി രൂപയുടെ Taurus നിക്ഷേപ പദ്ധതിയിലും 2019 മുതല്‍ സമാനമായ തടസ്സങ്ങള്‍ നേരിടുന്നുണ്ടന്നും അവര്‍ പറഞ്ഞു.
വിവിധ പേരുകളിലും ഏജന്‍സികളിലുമുള്ള ചില ആളുകള്‍ തെറ്റായ രേഖകളോടെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിരവധി നിയമനടപടികള്‍ക്ക് ശേഷമുണ്ടായ ഒരു കേസ് സുപ്രീം കോടതി തന്നെ അനുകൂല വിധി പ്രസ്താവിച്ചു വിഷയം അവസാനിപ്പിച്ചു.
ആവശ്യമില്ലാതെ കേസുകള്‍ ഫയല്‍ ചെയ്യുന്ന ഇത്തരക്കാര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ 'എടുക്കണം. നിക്ഷേപ പദ്ധതികള്‍ക്കെതിരായ ഗൂഡാലോചനയെക്കുറിച്ചും ഇത്തരം വ്യക്തികള്‍ക്ക് ലഭിക്കുന്ന ഫണ്ടിങ്ങിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ടിസിസിഐ ആവശ്യപ്പെട്ടു.
ടിസിസിഐയും എല്ലാ സൗഹൃദ സംഘടനകളും ചേര്‍ന്ന് ഇത്തരത്തിലുള്ള ശല്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയില്‍ തങ്ങള്‍ മുന്‍പന്തിയിലുണ്ടെന്ന് പറയേണ്ടതില്ലന്നും നിയമമനുസരിച്ച് നടക്കുന്ന,തലസ്ഥാന നഗരത്തിന്റെ വികസനം തടയുന്ന കപട പരിസ്ഥിതിവാദികള്‍ക്ക് വഴങ്ങില്ലന്നും ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.


Tags:    

Similar News