2021 കൂടുതല്‍ നേട്ടമുണ്ടാക്കാനിടയുള്ള ടെക് കമ്പനികള്‍ ഇതാണ്

2021ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനിടയുള്ള ടെക് കമ്പനികളുടെ പട്ടികയില്‍ ഇവരൊക്കെ

Update:2020-12-26 14:30 IST

കൊറോണ മഹാമാരി ലോകത്തിലാകെ ദുരിതം നിറച്ച 2021ല്‍ ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കും ആളുകള്‍ ആശ്രയിച്ചിരുന്നത് ഇന്റര്‍നെറ്റിനെ ആയിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാനും, ഷോപ്പിംഗ് നടത്താനും, സുഹൃത്തുക്കളുമായി സംസാരിക്കാനും, വീഡിയോ കോണ്‍ഫെറെന്‍സ് നടത്താനും, വാര്‍ത്ത അറിയാനും മറ്റു വിനോദോപാധികള്‍ക്കുമെല്ലാം ആളുകള്‍ തേടിയത് ഇന്റര്‍നെറ്റ് കമ്പനികളുടെ സഹായമായിരുന്നു. അത് കൊണ്ട് തന്നെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഓഹരി വിപണികളില്‍ വില വര്‍ധിച്ചതും ഇന്റര്‍നെറ്റ് കമ്പനികളുടെ സ്‌റ്റോക്കുകള്‍ക്കായിരുന്നു.


എസ് ആന്റ് പി 500 ഏകദേശം 14 ശതമാനം നേട്ടം ഈ വര്‍ഷമുണ്ടാക്കിയപ്പോള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ അവരുടെ മാര്‍ക്കറ്റ് ക്യാപ്പിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നേടിയ ഉയര്‍ച്ച 62 ശതമാനം വരെ ആയിരുന്നുവെന്നു ജെ പി മോര്‍ഗന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു.

ബ്രോക്കറേജ് സ്ഥാപനമായ ജെ പി മോര്‍ഗന്റെ ഇന്റര്‍നെറ്റ് കമ്പനികളുടെ പട്ടിക ഈ വര്‍ഷം നേടിയതു ശരാശരി 104% വളര്‍ച്ചയായിരുന്നു.

ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ച്യൂവി എന്നിവരാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ചില ഇന്റര്‍നെറ്റ് കമ്പനികള്‍.

2020ല്‍ ആരംഭിച്ച പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായ ഒരു പരിഹാരമാകാത്ത സാഹചര്യത്തില്‍ പുതിയ വര്‍ഷത്തിലും ഇന്റര്‍നെറ്റ് കമ്പനികള്‍ നേട്ടമുണ്ടാക്കുമെന്നാണ് ജെ പി മോര്‍ഗന്റെ നിഗമനം. 2021 വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ പട്ടിക ജെ പി മോര്‍ഗന്‍ അടുത്തിടെ പ്രസിദ്ധികരിച്ചിരുന്നു.


ആല്‍ഫബെറ്റ്

ഗൂഗിളിന്റെ ആല്‍ഫബെറ്റ് ആണ് ജെ പി മോര്‍ഗന്റെ പഠനമനുസരിച്ചു ഏറ്റവുമധികം നേട്ടം 2021ല്‍ കൈവരിക്കാന്‍ സാധ്യതയുള്ള ഇന്റര്‍നെറ്റ് കമ്പനി. കൊറോണ സമയത്തെ പ്രതിസന്ധി അതിജീവിച്ചു ആല്‍ഫബെറ്റ് സെര്‍ച്ചിലും യൂട്യുബിലും കൈവരിച്ച നേട്ടമാണ് പുതുവര്‍ഷത്തിലും കമ്പനി നേട്ടമുണ്ടാക്കുമെന്നു ജെ പി മോര്‍ഗന്‍ നിരീക്ഷിക്കാനുള്ള കാരണം. അല്‍ഫബെറ്റിന്റെ മാര്‍ജിനിലും സ്ഥിരത കൈവരിക്കുന്നത് നേട്ടമാകുമെന്നാണ് ബ്രോക്കറേജ് കമ്പനി പ്രതീക്ഷിക്കുന്നത്. യൂടൂബ് പരസ്യങ്ങളില്‍ നിന്നുള്ള വരുമാന വര്‍ദ്ധനവ് 38% ആയിരിക്കുമെന്ന് ജെ പി മോര്‍ഗന്‍ റിപ്പോര്‍ട്ട് പറയുന്നു. ആല്‍ഫബെറ്റ് സ്‌റ്റോക്കിന്റെ ഇപ്പോഴത്തെ വില $1,734 ആയിരിക്കെ ജെ പി മോര്‍ഗന്റെ ടാര്‍ജറ്റ് വില $2,050 ആണ്.


ഫേസ്ബുക്ക്

ഫേസ്ബുക്കിന് പുതുവര്‍ഷത്തിലും പരസ്യ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കമ്പനിക്ക് ഇപ്പോള്‍ ഉള്ളത് 10 മില്യണ്‍ പരസ്യക്കാരാണ്. ആന്റിട്രസ്റ്റ് അന്വേഷണങ്ങള്‍ ആണ് കമ്പനിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രധാന ഘടകമായി ജെ പി മോര്‍ഗന്‍ 2021ല്‍ കാണുന്നത്. ഇപ്പോള്‍ $267 വിലയുള്ള ഫേസ്ബുക്ക് സ്‌റ്റോക്കിന് ജെ പി മോര്‍ഗന്‍ കൊടുത്തിരിക്കുന്ന ടാര്‍ജറ്റ് $330 ആണ്.


ട്വിറ്റര്‍

ട്വിറ്റെര്‍ തങ്ങളുടെ ഓണ്‍ലൈന്‍ പരസ്യ വരുമാനങ്ങളില്‍ ഒരു നല്ല തിരിച്ചുവരവ് നടത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത വര്‍ഷത്തെ ചില കായിക മല്‍സരങ്ങള്‍, ചില കമ്പനികളുടെ ഉല്‍പ്പന്ന ഉല്‍ഘാടനം ഒക്കെ ട്വിറ്ററിന് അനുകൂലമാണ്. ഈ വര്ഷം ട്വിറ്ററിന്റെ ഷെയര്‍ വിലയില്‍ ഏകദേശം 67 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ട്വിറ്ററിന്റെ മൊത്ത വരുമാനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് ജെ പി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നത്. ടാര്‍ജറ്റ് $65.


പെലോടോണ്‍

വ്യായാമ ഉപകരണങ്ങളുടെയും മീഡിയയുടേയും കമ്പനിയായ പെലോടോണ്‍ പുതുവര്‍ഷത്തിലും നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബൈക്കിനെ അപേക്ഷിച്ചു കുറഞ്ഞ വിലയുള്ള ട്രേഡിന് ഡിമാന്‍ഡ് നല്ല രീതിയില്‍ വര്‍ധിക്കുമെന്ന് ജെ പി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നു. പെലോടോണിന്റെ ഡിജിറ്റല്‍ വരിക്കാരുടെ എണ്ണം 500k ആണ്. അതോടൊപ്പം ആഗോളതലത്തില്‍ 183 മില്യണ്‍ മെമ്പര്‍മാരുണ്ട്. ഈ വര്‍ഷം 447% ഉയര്‍ച്ച രേഖപ്പെടുത്തിയ പെലോടോണ്‍ ഷെയറിനു ജെ പി മോര്‍ഗന്റെ ടാര്‍ജറ്റ് $145 ആണ്.


ലിഫ്റ്റ്

റൈഡ്‌ഷെറിങ് അപ്ലിക്കേഷന്‍ ആയ ലിഫ്റ്റ് തങ്ങളുടെ ഷെയര്‍ വില നേരിയ വര്‍ധനവായ 12 ശതമാനം മാത്രമേ ഈ വര്‍ഷം നേടിയുള്ളു. 2021 പകുതിയോടു കൂടി റൈഡ് ഷെറിങ് വര്‍ധിക്കാനുള്ള സാധ്യത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാക്‌സിനേഷന്‍ കൂടുന്നതോടെ കൂടുതല്‍ ആളുകള്‍ ഈ അപ്ലിക്കേഷന്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ടാര്‍ജറ്റ് $64 ആണ്.


Tags:    

Similar News