ചാനലുകൾ തെരഞ്ഞെടുക്കാം, വരിസംഖ്യ അറിയാം; ട്രായിയുടെ വെബ് ആപ്പ്ളിക്കേഷനിലൂടെ

Update: 2019-01-25 09:46 GMT

ചാനല്‍ സംപ്രക്ഷണ മേഖലയിൽ ട്രായ് അവതരിപ്പിച്ച പുതിയ നിയമങ്ങൾ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ നിരക്കുകളെക്കുറിച്ചും ചാനലുകൾ എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും ഉപഭോക്താക്കൾക്ക് ഇപ്പോഴും വ്യക്തതയില്ല.

ഇതിനു പരിഹാരമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് ചാനൽ സെലക്ടർ ആപ്പ്ളിക്കേഷൻ (channel.trai.gov.in). ഇതുവഴി ഉപഭോക്താക്കൾക്ക് അവര്‍ക്കിഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനു വരുന്ന മാസവരിസംഖ്യ എത്രയാണെന്ന് അറിയാൻ സാധിക്കും.

ഒരു ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ് ഫോം പ്രവർത്തിക്കുന്ന പോലെ തന്നെയാണ് ട്രായിയുടെ വെബ് ആപ്പ്ളിക്കേഷനും പ്രവർത്തിക്കുന്നത്. ആവശ്യമുള്ള ചാനലുകൾ നമുക്ക് തെരഞ്ഞെടുക്കുകയും നിരക്കുകൾ അറിയുകയും ചെയ്യാം. പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള അറിയിപ്പിന് താഴെ 'Get Started' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ പേര്, സംസ്ഥാനം, ഭാഷകള്‍, ഏത് തരം ചാനലുകള്‍ വേണം എന്നീ വിവരങ്ങള്‍ ചോദിക്കും. അവ നൽകിയാൽ നിങ്ങൾക്കുള്ള ചാനൽ പട്ടിക കാണാൻ സാധിക്കും.

കൂടുതൽ അറിയാം: പുതിയ ട്രായ് ചാനൽ ചട്ടങ്ങൾ-അറിയേണ്ടതെല്ലാം

ആവശ്യമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഡി.ടി.എച്ച്, കേബിള്‍ ഓപ്പറേറ്റർമാരെ ഏതെല്ലാം ചാനലുകളാണ് തിരഞ്ഞെടുത്തതെന്ന് അറിയിക്കണം.

130 രൂപയുടെ പാക്കേജില്‍ നിങ്ങള്‍ക്ക് 100 സ്റ്റാന്റേര്‍ഡ് ഡെഫനീഷന്‍ ചാനലുകള്‍ തെരഞ്ഞെടുക്കാം. ഇതില്‍ 25 എണ്ണം ദൂരദർശൻ ചാനലുകളാണ്. ബാക്കി 75 ചാനലുകള്‍ നിങ്ങളുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. 100 ചാനലുകളില്‍ കൂടുതല്‍ വേണമെങ്കിൽ അധികം വരുന്ന 25 രൂപ എന്ന കണക്കിലായിരിക്കും ചാർജ് ഈടാക്കുന്നത്.

Similar News