യു.എസ് സാമ്പത്തികപ്രതിസന്ധി: ഐറ്റി മേഖലയെ തളര്‍ത്തും

Update: 2019-01-07 07:32 GMT

രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ആശങ്കയേറുന്നത് ഇന്ത്യന്‍ ഐറ്റി കമ്പനികള്‍ക്കാണ്.

യു.എസില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി റ്റിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വന്‍കിട കമ്പനികളെ മുതല്‍ ചെറുകിട ഐറ്റി സ്ഥാപനങ്ങളെ വരെ ബാധിച്ചേക്കാം. 

167 ബില്യണ്‍ ഡോളറിന്റെ ഐറ്റി വിപണിയില്‍ യു.എസ് പ്രതിസന്ധി കാര്യമായ ചലനം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ സാങ്കേതികവിദ്യയിലുള്ള ചെലവ് ചുരുക്കാന്‍ തീരുമാനിക്കുമ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ് തുടങ്ങിയവ കമ്പനികള്‍ക്ക് ലഭിക്കുന്ന വര്‍ക്കുകള്‍ കുറയും.

യു.എസില്‍ നിന്ന് ഔട്ട്‌സോഴ്‌സിംഗ് ബിസിനസ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കമ്പനികള്‍ എന്ന നിലയില്‍ ഇവരെയാകും പ്രതിസന്ധി ഏറ്റവും ബാധിക്കുക. 

കൂടാതെ ഡാറ്റ ക്രഞ്ചിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വിപണിയെയും ബാധിക്കും. ലോക സാമ്പത്തികവ്യവസ്ഥ ഇനിയും മോശമായാല്‍ അത് ഇന്ത്യന്‍ ഐറ്റി സ്ഥാപനങ്ങളെ ബാധിക്കുമെന്ന് നാസ്‌കോം ചെയര്‍മാന്‍ റിഷദ് പ്രേംജി കഴിഞ്ഞ മാസമേ മുന്നറിയിപ്പ് കൊടുത്തിരുന്നു. 

Similar News