ഫോണ്‍വിളികള്‍ക്ക് ചെലവേറും, നിരക്ക് ഉയര്‍ത്തി വോഡാഫോണ്‍ ഐഡിയയും

പുതിയ നിരക്കുകള്‍ നവംബര്‍ 26 മുതല്‍

Update:2021-11-23 17:08 IST

എയര്‍ടെല്ലിന് പിന്നാലെ താരീഫ് നിരക്കുകള്‍ ഉയര്‍ത്തി വോഡാഫോണ്‍ ഐഡിയയും. 20 രൂപ മുതല്‍ 500രൂപവരെയാണ് കൂട്ടുന്നത്. നവംബര്‍ 26 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 20-25 ശതമാനം അധിക ബാധ്യത ഉണ്ടാകും.

വരുമാനം ഉയര്‍ത്തുകയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ട്രായിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ 10.8 ലക്ഷം ഉപഭോക്താക്കളെയാണ് വോഡാഫോണ്‍ ഐഡിയക്ക് നഷ്ടമായത്. 2019ന് ശേഷം ആദ്യമായാണ് ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. എയര്‍ടെല്ലിന് സമാനമായി 99 രൂപ മുതലായിരിക്കും ഇനി വോഡാഫോണ്‍ ഐഡിയുടെ പ്ലാനുകള്‍ ആരംഭിക്കുക.
പുതിയ നിരക്കുകള്‍ അറിയാം









 


Tags:    

Similar News