ഇന്ത്യന്‍ കമ്പനികളില്‍ ലാഭത്തില്‍ ആരെല്ലാം മുന്നില്‍ ?

റിലയന്‍സ് കഴിഞ്ഞാല്‍ ഏറ്റവും അധികം ലാഭം നേടിയത് ONGC

Update:2022-05-31 19:30 IST

2021-22 ല്‍ അറ്റാദായത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും(Reliance Industries Ltd) പൊതുമേഖല എണ്ണ പര്യവേഷണ കമ്പനിയായ ഒ എന്‍ ജി സിയും മുന്നില്‍ എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 26.2 % വര്‍ധിച്ച് 67,845 കോടി രൂപയായി. ഒ എന്‍ ജി സി(ONGC) യുടെ നികുതിക്ക് ശേഷമുള്ള ലാഭം 258 % വര്‍ധിച്ച് 40,305 കോടി രൂപയായി. ശരാശരി ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിച്ചതില്‍ നിന്ന് 76.62 ഡോളര്‍ നേടാന്‍ കഴിഞ്ഞു.

മൂന്നാം സ്ഥാനത്ത് എത്തിയ ടാറ്റ സ്റ്റീലിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 33,011.18 കോടി രൂപയായിരുന്നു. ടാറ്റ സ്റ്റീല്‍ നാലാം പാദത്തില്‍ 19.06 ദശലക്ഷം ടണ്‍ ഉരുക്ക് ഉല്‍പാദിപ്പിച്ചു. ;അന്താരാഷ്ട്ര കല്‍ക്കരി വിലകള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലകള്‍ ഉയര്‍ന്ന സാഹചര്യത്തിലും മെച്ചപ്പെട്ട സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ടാറ്റ സ്റ്റീലിന് സാധിച്ചു.
ലാഭത്തില്‍ നാലാം സ്ഥാനത്ത് എത്തിയ ടി സി എസ് 38,449 കോടി രൂപയുടെ ലാഭം നേടി. വടക്കേ അമേരിക്ക, യു കെ വിപണികളില്‍ ശക്തമായ വളര്‍ച്ചയും, റീറ്റെയ്ല്‍, കണ്‍സ്യുമര്‍ ഉല്‍പന്നങ്ങള്‍, ആരോഗ്യ പരിരക്ഷ, ബാങ്കിംഗ് ഫിനാന്‍സ്, ടെക്നോളജി സേവനങ്ങള്‍ എന്നിവയില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതും ടി സി എസ് ലാഭം വര്‍ധിപ്പിക്കാന്‍ സഹായകരമായി.
പൊതുമേഖല വാണിജ്യ ബാങ്കായ എസ് ബി ഐ യുടെ ലാഭം 55.19 % വര്‍ധിച്ച് 31,676 കോടി രൂപയായി ഉയര്‍ന്ന. ഉപഭോക്താക്കളുടെ സമ്പാദ്യ ഡെപ്പോസിറ്റുകളില്‍ 10.06 % വളര്‍ച്ചയും, ഭവന വായ്പയില്‍ 11.49 %, മൊത്തം വായ്പ 10.27 % വര്‍ധിച്ചു. നിഷ്‌ക്രിയ ആസ്തികള്‍ 3.97 ശതമാനമായി കുറഞ്ഞു. തൊട്ടു പിന്നില്‍ സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ എച്ച് ഡി എഫ് സി 31,150 കോടി രൂപയുടെ ലാഭം നേടി.


Tags:    

Similar News