ഭക്ഷണം തേടി യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ സേവനവുമായി സൊമാറ്റോ
ഫൂഡ് ഡെലിവറി മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇന്റര്‍സിറ്റി ഡെലിവറി സേവനം പരീക്ഷിക്കുന്നത്
ഹൈദരാബാദിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കൊച്ചിയിലെ വീട്ടിലിരുന്ന് കഴിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അതിനെ കുറിച്ച് വൈകാതെ ചിന്തിക്കാം. ഇത്തരത്തില്‍ രാജ്യത്തെവിടെ നിന്നും ഏത് നഗരത്തിലുള്ള റസ്റ്റോറന്റുകളിലെയും ഭക്ഷണം ഓര്‍ഡര്‍ (Food Order) ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഫൂഡ് ഡെലിവെറി പ്ലാറ്റ്‌ഫോം (Food Delivery Platform) സൊമാറ്റോ.
പരീക്ഷണാര്‍ത്ഥം സൊമാറ്റോയുടെ (Zomato) ഇന്റര്‍സിറ്റി ഡെലിവറി സേവനം ഗുരുഗ്രാമിലും ദക്ഷിണ ഡല്‍ഹിയിലും ആരംഭിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്ന് ദക്ഷിണ ഡല്‍ഹിയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം ഓഡര്‍ ചെയ്യാം. നിലവില്‍ ജസ്റ്റ് മൈ റൂറ്റ്‌സ് പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. പ്രത്യേക രീതിയില്‍ പായ്ക്ക് ചെയ്ത്, ആകാശ മാര്‍ഗമായിരിക്കും വിവിധ നഗരങ്ങളിലേക്കുള്ള സൊമാറ്റോയുടെ ഫൂഡ് ഡെലിവറി. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാക്കി ഉപയോഗിക്കാമെന്ന് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു.
ഫൂഡ് ഡെലിവറി മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണ് സൊമാറ്റോ ഇന്റര്‍സിറ്റി ഡെലിവറി സേവനം പരീക്ഷിക്കുന്നത്. ഫൂഡ് ഡെലിവറി, ഹൈപ്പര്‍പ്യുവര്‍ വഴി റെസ്റ്റോറന്റുകള്‍ക്കുള്ള സാധനങ്ങളുടെ വിതരണം, ക്വിക്ക് കൊമേഴ്‌സ് എന്നീ മൂന്ന് മേഖലകളില്‍ മാത്രമായിരിക്കും സൊമാറ്റോ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ചെയര്‍മാന്‍ കൗശിക് ദത്ത വ്യക്തമാക്കിയിരുന്നു. ഇന്നലെ 0.90 രൂപ / 1.52 ശതമാനം ഇടിഞ്ഞ് 58.30 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ വ്യാപാരം അവസാ
നിപ്പിച്ചത്.