വീടു വാങ്ങിയാല്‍ പോര, ഹോം ഇന്‍ഷുറന്‍സ് എടുക്കേണ്ടത് പുതിയ കാലത്തിന്റെ ആവശ്യം: അറിയണം ഈ കാര്യങ്ങള്‍

വീടും, വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതാ, കുറഞ്ഞ ചെലവില്‍ പരമാവധി കവറേജ് നേടുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update:2022-08-26 12:35 IST
Image / Canva

വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് പലര്‍ക്കും സ്വന്തമായൊരു വീട്. എന്നാല്‍ പെട്ടെന്നൊരു വെള്ളപ്പൊക്കമോ, മോഷണമോ, കൊള്ളയോ, പൊട്ടിത്തെറിയോ ഒക്കെ നേരിടേണ്ടി വന്നാല്‍ വര്‍ഷങ്ങളോളമുള്ള സമ്പാദ്യം കൂടിയാകും തകര്‍ന്നു പോകുക. എന്നാല്‍ അപകടങ്ങളെ മുന്നില്‍ കണ്ട് കരുതലോടെ നീങ്ങുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.

ഇന്‍ഷുറന്‍സിന്റെ പ്രയോജനങ്ങള്‍ കൂടുതലായി പ്രചാരത്തില്‍ ആയതോടെ വീടും, വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു.

കുറഞ്ഞ ചെലവില്‍ പരമാവധി കവറേജ് നേടുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • വീട് (ബില്‍ഡിംഗ്) ഒഴിവാക്കി, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, സാധന സാമഗ്രികള്‍ തുടങ്ങിയവ മാത്രം കവര്‍
  • ചെയ്യുന്ന പാക്കേജ് പോളിസി തെരഞ്ഞെടുക്കുക.
  • വീടിന്റെ വില റീ-ഇന്‍സ്റ്റേറ്റ്‌മെന്റ് വാല്യൂവിന് ഇന്‍ഷുര്‍ ചെയ്യുക.
  • വീട്ടില്‍ നിന്നും നഷ്ടം സംഭവിച്ചേക്കാവുന്ന സാധനങ്ങളുടെ പരമാവധി തുകയ്ക്ക് (ഫസ്റ്റ് ലോസ് ബേസിസ്) മാത്രം കവര്‍
  • ചെയ്യുന്ന രീതിയിലൂടെ ആകുമ്പോള്‍ കുറഞ്ഞ പ്രീമിയം തുക മതിയാകും.
  • മെഷിനറി, മോട്ടോര്‍, ടെലിവിഷന്‍ എന്നിവയ്ക്ക് ബ്രേക്ക്ഡൗണ്‍ ഇന്‍ഷു റന്‍സിലൂടെ പരിരക്ഷ നേടുക.
  • കൂടുതല്‍ റിസ്‌ക് അഥവാ സെ ക്ഷനുകള്‍ കവര്‍ ചെയ്യുമ്പോള്‍ മിക്ക പോളിസികളിലും ഡിസ്‌ക്കൗണ്ട് ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തുന്നത് ഗുണകരമാകും. 
  • ഇന്‍ഷുര്‍ ചെയ്യുന്ന കമ്പനിയില്‍ നിന്ന്/വിപണനക്കാരില്‍ നിന്ന് പോളിസിയെക്കുറിച്ച് വിശദമായിമനസിലാക്കുക. മികച്ച
  • വിലപ്പനാനന്തര സേവനം കിട്ടു മെന്നും ഉറപ്പുവരുത്തുക.
  • വീട് (ബില്‍ ഡിംഗ്) ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഗേറ്റ് (ചുറ്റുമതില്‍) കിണര്‍ എന്നിവയും പ്രത്യേകം ഉള്‍പ്പെടുത്തുക.

സംഭവിച്ചേക്കാവുന്ന റിസ്‌കുകള്‍:

തീ പിടുത്തം, ഗ്യാസ് സിലിണ്ടര്‍, മണ്ണെണ്ണ സ്റ്റൗ, ഇലക്ട്രിക് ഹീറ്റര്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍, കാട്ടുതീ, തൊട്ടടുത്ത വീട്ടില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോപടര്‍ന്നേക്കാവുന്ന തീ എന്നിവ വീടിനു സംഭവിച്ചേക്കാവുന്ന റിസ്് കുകളില്‍ പ്രധാനപ്പെട്ടവയാണ്.

പ്രകൃതി ക്ഷോഭങ്ങളില്‍ ശക്തിയായകാറ്റു വീശുമ്പോള്‍ തൊട്ടടുത്ത വൃക്ഷങ്ങള്‍ വീടിനു മുകളിലോ, മതിലിലോ കട പുഴങ്ങി വീഴാം. അതുപോലെ ഓട്, ഷീറ്റ് എന്നിവ കാറ്റില്‍ പറന്നു പോകാനും ഇടയുണ്ട്. താഴ്ന്ന സ്ഥലങ്ങളാണെങ്കില്‍ വെള്ളം കയറി വീടിനും, സാധന സാമഗ്രികള്‍ക്കും കേടു സംഭവിക്കാനും, മതിലിടിഞ്ഞു വീഴാനും സാദ്ധ്യതയുണ്ട്.

സുനാമി പോലുള്ള സംഭവങ്ങള്‍ വിരളമാണെങ്കിലും, തീരദേശത്തുള്ളവര്‍ക്ക് അതൊരു ഭീ ഷ ണി ത്ത ന്നെ യാ ണ്. മ ല മ്പ്ര ദേ ശ ത്തുള്ള അവര്‍ക്കാണെങ്കില്‍ ഉരുള്‍ പൊട്ടല്‍, ഭൂമികുലുക്കം എന്നീ പ്രകൃതി ക്ഷോഭങ്ങള്‍ എല്ലാ കെട്ടിടങ്ങള്‍ക്കും വലിയ ഭീഷണിയാണ്.

ഉയരം കൂടിയ കെട്ടിടങ്ങള്‍, റോഡിന് അഭിമുഖമായുള്ള വീട്, മതില്‍, ഗേറ്റ ് എന്നിവയ്ക്കും, വാഹനങ്ങള്‍ മുഖേന കേടുപാടുകള്‍ സംഭവിക്കാം. തീവ്രവാദികളുടെ ആക്രമണം, കൂട്ടം കൂടിയുള്ള ആക്രമണം, നാശം വരുത്തല്‍ എന്നിവയും സംഭവിക്കാവുന്ന റിസ്‌കുകളാണ്. കൂടാതെ വീട്ടിലെ സാധന സാമഗ്രികള്‍ കളവ് പോയെന്നിരിക്കാം.

അതിനോടനുബന്ധിച്ച് ചുമര്‍ പൊളിക്കുക, പൂട്ട്/വാതി ല്‍ പൊളിക്കുക, ജനല്‍ കമ്പികള്‍ വളക്കുക, അലമാരകള്‍ക്ക് നാശം വരുത്തുക, സാധനസാമഗ്രികള്‍ നശിപ്പിക്കുക എന്നിവയും സം ഭവിക്കാം. ഇത്തരം റിസ്‌കുകള്‍ മുഴു വനായും കവര്‍ ചെയ്യാനുള്ള പോളിസികള്‍ ഇന്ന് ലഭ്യമാണ്.

സാധന സാമഗ്രികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവ:

ഫര്‍ണീച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഇലക്രിക്കല്‍ സാധനങ്ങള്‍,വീട്ടുപകരണങ്ങള്‍, വ്യക്തിഗത സാധനങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സാധന സാമഗ്രികളില്‍ പെടുന്നവയാണ്. ഇവയെല്ലാം ഇന്‍ഷുര്‍ ചെയ്യുന്നത് എങ്ങിനെയെന്നും, കവര്‍ ചെയ്താല്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍, അടയ്‌ക്കേണ്ട പ്രീമിയം, ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളെക്കുറിച്ചു

ള്ള അറിവില്ലായ്മയാണ് പ്രധാന കാരണം. വീടിന്റെ വില റീ ഇന്‍സ്റ്റേറ്റ്മന്റ ് വാല്യുവിന് ആയിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ടത്.

ഹോം സുരക്ഷാ ഇന്‍ഷൂറന്‍സ് - വിവിധതരം പോളിസികള്‍

1. വീടിനുമാത്രമായുളള ഗൃഹസുരക്ഷ പോളിസി: ഈ പോളിസിയില്‍ വീട്, ചുറ്റുമതില്‍, ഗേറ്റ്, കിണര്‍, റൂഫിങ്ങ് മുതലായവ ഉള്‍പ്പെടുത്തി ഇന്‍ഷൂര്‍ ചെയ്യാവുന്നതാണ്. ഇതില്‍ സാധാരണ ഫയര്‍ പോളിസിയിലുളള 15 ഓളം റിസ്‌കുകള്‍ കവര്‍ ചെയ്യുന്നുണ്ട്. വളരെ നാമമാത്രമായ പ്രീമിയം മാത്രമെ ഇതിനായി അടക്കേണ്ടതുളളൂ. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ദീര്‍ഘ കാല പോളിസിയായും ഇന്‍ഷൂര്‍ ചെയ്യാവുന്നതാണ്.

2. ഹോം പാക്കേജ് പോളിസി: പാക്കേജ് പോളിസികളില്‍ വിവിധ കമ്പനികള്‍ വിവിധ തരം പോളിസികളാണ് നല്‍കുന്നത്. അതായത്, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, പ്രീമിയം നിരക്ക് എന്നിവയില്‍ വ്യത്യാസമുണ്ടെന്നര്‍ത്ഥം. ചില കമ്പനികള്‍ 'കസ്റ്റ മൈസ ്' ചെയ്ത പോളി സികളില്‍ ഓരോ വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ വിവിധ തരം സ്ലാബുകള്‍ നല്‍കുമ്പോള്‍ ഉപഭോക്താവിന് അവയില്‍ നിന്നും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയുന്നു. മറ്റു ചില പോളിസികളില്‍ ആകട്ടെ വീട്, വീടിനകത്തെ സാധനസാമഗ്രികള്‍,

വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശദമായി നല്‍കുകയും, പ്രസ്തുത ലിസ്റ്റില്‍ നിന്ന് അതാത് റിസ്‌കുകള്‍ക്ക് അനുയോജ്യമായ രീതി യില്‍ പ്രീമിയം കണക്കാക്കുകയും വേണം.

ഹോം പാക്കേജ് പോളിസികള്‍ ഒരു വീടിന്റെ മൊത്തം റിസ്‌കുകളെ കവര്‍ ചെയ്യുന്നതാണ്. ഇന്‍ഷൂര്‍ ചെയ്യേണ്ട തുകനിശ്ച യിക്കു മ്പോള്‍ വീടിന് 'റീഇന്‍സ്റ്റേറ്റ്‌മെന്റ ് വാല്യു'വിന് ഇന്‍ഷൂര്‍ ചെയ്യണം

('ഇന്‍ഷുറന്‍സ് - അറിയേണ്ടതെല്ലാം' എന്ന വിശ്വനാഥന്‍ ഓടാട്ടിന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങ


Tags:    

Similar News