മൂന്നു ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സൂചികകളില്‍ ഇടിവ്

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല

Update: 2021-12-24 11:42 GMT

ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വീണ്ടും ഇടിവ്. മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഇന്ന് ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.97 പോയ്ന്റ് ഇടിഞ്ഞ് 57,124.31 പോയ്ന്റിലും നിഫ്റ്റി 68.85 പോയ്ന്റ് ഇടിഞ്ഞ് 170003.75 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ദിവസത്തെ ആദ്യപകുതി വരെ നേട്ടത്തിലായിരുന്ന വിപണി സെഷന്‍ അവസാനിക്കാറായതോടെയാണ് താഴേക്ക് പതിച്ചത്. ആഗോള വിപണി ദുര്‍ബലമായതും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതുമെല്ലാം വിപണിയെ ബാധിച്ചു. ഫാര്‍മ, റിയല്‍റ്റി, എനര്‍ജി ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവ് നേരിട്ടത്. ഐറ്റി ഓഹരികള്‍ മാത്രം പിടിച്ചു നിന്നു.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്‌സ്, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയ്ന്റ്‌സ്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5- 1 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), നിറ്റ ജലാറ്റിന്‍ (4.46 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.61 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.81 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.59 ശതമാനം), കിറ്റെക്‌സ് (1.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
ആസ്റ്റര്‍ ഡി എം, കേരള ആയുര്‍വേദ,സിഎസ്ബി ബാങ്ക്, എവിറ്റി, ഹാരിസണ്‍സ് മലയാളം, എഫ്എസിടി തുടങ്ങി 14 കേരള ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News