ചെലവുകൾ നിയന്ത്രിച്ച് ലാഭം വർധിപ്പിക്കുന്നു, ഈ മുൻ നിര ഡിസ്‌കൗണ്ട് ബ്രോക്കിംഗ് കമ്പനിയുടെ ഓഹരികൾ വാങ്ങാം

5 പൈസ ക്യാപിറ്റൽ ഓഹരിയുടെ വില കഴിഞ്ഞ 3 വർഷത്തിൽ 40 % വർധിച്ചു, മൊത്തം ഉപഭോക്താക്കൾ 29.6 ലക്ഷം

Update:2022-07-14 07:56 IST
ഇന്നത്തെ ഓഹരി: 5 പൈസ ക്യാപിറ്റൽ (5 Paisa Capital ltd)
  • നിർമൽ ജെയിൻ നേതൃത്ത്വം നൽകുന്ന ഐ ഐ എഫ് എൽ ഗ്രൂപ്പിന് കീഴിൽ വരുന്ന പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനമാണ് 5 പൈസ ക്യാപിറ്റൽ (5 Paisa Capital ltd). ഓഹരികൾ (ക്യാഷ്), അവധി വ്യാപാരം, ഉൽപ്പന്ന അവധി വ്യാപാരം, മ്യൂച്വൽ ഫണ്ട്സ് എന്നിവയിൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കാൻ 5 പൈസ വെബ് സൈറ്റിലൂടെയും, മൊബൈൽ ആപ്പിലൂടെയും സാധിക്കും.
  • ഓരോ ഓർഡറിനും 20 രൂപ ഫ്ലാറ്റ് നിരക്കാണ് ഈ ഓൺലൈൻ ബ്രോക്കിംഗ് സ്ഥാപനം നിക്ഷേപകരിൽ നിന്ന് ഈടാക്കുന്നത്
  • 2022-23 ഒന്നാം പാദത്തിൽ 2.3 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാൻ സാധിച്ചു (വാർഷിക അടിസ്ഥാനത്തിൽ 18 % കുറവ്).. 13 ദശലക്ഷം ഉപയോക്താക്കൾ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറിൽ 4.2 റേറ്റിംഗ് നേടിയിട്ടുണ്ട്.
  • പ്രോഡക്റ്റ് ഡെവലപ്പ്മെൻറ്റ്, ചെലവ് മിതപ്പെടുത്താൽ, കസ്റ്റമർ എക്സ് പീരിയൻസ് മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് സി ഇ ഒ പ്രഘർഷ് ഗഗ്‌ദാനി അഭിപ്രായപ്പെട്ടു.
  • ബ്രോക്കിംഗ് വരുമാനം കുറഞ്ഞതിനാൽ മൊത്തം വരുമാനം 5 % കുറഞ്ഞ് 84 കോടി രൂപയായി. പ്രവർത്തന ചെലവ് 10 % കുറഞ്ഞു, അതിനാൽ നികുതിക്ക് ശേഷമുള്ള ലാഭം 7 .5 കോടി രൂപയായി വർധിച്ചു
  • പ്രധാനപ്പെട്ട ഐ ടി സംബന്ധമായ ചെലവുകൾ നടത്തി കഴിഞ്ഞതിനാൽ, പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക വഴി വരുമാനം വർധിക്കും.
  • പുതിയ ഓഹരികൾ വാങ്ങുനുള്ള ഉപഭോക്‌തൃ ഓർഡറുകൾ കുറഞ്ഞതിനാൽ ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 294 രൂപയായി കുറഞ്ഞു.
  • പ്രോഡക്റ്റ് ഡെവലപ്പ്മെൻറ്റ്, ചെലവ് മിതപ്പെടുത്താൽ, കസ്റ്റമർ എക്സ് പീരിയൻസ് മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് സി ഇ ഒ പ്രഘർഷ് ഗഗ്‌ദാനി അഭിപ്രായപ്പെട്ടു.
  • നിശ്ചിത ചെലവുകൾ മൊത്തം വരുമാനത്തിൻറ്റെ 50 ശതമാനവും, അസ്ഥിരമായ ചെലവുകൾ 25 ശതമാനവും നികുതിക്ക് മുൻപുള്ള ലാഭം 25 ശതമാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ ചെലവുകൾ 5 -10 % വർധിക്കുമെന്ന് കരുതാം. പുതിയ ഉപഭോക്താവിനെ നേടുന്നതിനുള്ള ചെലവ് 768 രൂപയിൽ നിന്ന് 895 രൂപ യായി വർധിച്ചിട്ടുണ്ട്.
  • 60 % ബ്രോക്കറേജ് വരുമാനം അവധി വ്യാപാരത്തിൽ (ഡെറിവേറ്റീവ്സ്) നിന്നും ബാക്കി ക്യാഷ് വിഭാഗത്തിലും നിന്ന് ലഭിക്കുന്നു.
  • പ്രവർത്തന ചെലവ് ചുരുക്കിയും, ഓരോ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിച്ചും, കൂടുതൽ സേവനങ്ങൾ നൽകിയും 5 പൈസ ക്യാപിറ്റൽ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 375 രൂപ

നിലവിൽ 288

(Stock Recommendation by ICICI Direct Research)


Tags:    

Similar News