ഈ മ്യൂച്വല്‍ഫണ്ടുകള്‍ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടോ? നേട്ടം 20 ശതമാനത്തിന് മുകളില്‍
ഒമ്പത് ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ടുകളുടെ അഞ്ച് വര്‍ഷക്കാലത്തെ നേട്ടം നോക്കാം
മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ എപ്പോഴും സമാന വിഭാഗത്തിലുള്ള പദ്ധതികളുടെ മുന്‍കാല നേട്ടം (റിട്ടേണ്‍) പരിശോധിക്കുന്നത് നല്ലതാണ്. ഫണ്ടിന്റെ മൊത്തത്തിലുള്ള വളര്‍ച്ചാ സാധ്യത വിലയിരുത്താന്‍ ഇതു വഴി സാധിക്കുന്നു. സാമ്പത്തിക ഉപദേശകര്‍ പക്ഷെ ഹിസ്റ്റോറിക്കല്‍ റിട്ടേണിനെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ല. ചെറുകിട നിക്ഷേപകരുടെ നിക്ഷേപ തീരുമാനത്തെ അത് ബാധിക്കുന്നുവെന്നതാണ് അതിന്റെ കാരണം.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് മികച്ച നേട്ടം കാഴ്ചവച്ച ചില ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ പരിചയപ്പെടാം.
ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ട്
മികച്ച ഫണ്ടുകളെ കുറിച്ച് പറയും മുന്‍പ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ എന്താണെന്ന് ആദ്യം മനസിലാക്കാം. ഫണ്ടിന്റെ നിക്ഷേപ തുകയുടെ 80 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളുടെ ആസ്തികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്. ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ട് വിഭാഗത്തില്‍ മൊത്തം 32 പദ്ധതികളാണുള്ളത്. ഇവ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 3.79 ലക്ഷം കോടിയാണ്. സെപ്റ്റംബറില്‍ മാത്രം ഈ വിഭാഗത്തിലേക്ക് 1,769 കോടി രൂപയാണ് എത്തിയത്.
ഇതില്‍ ഒമ്പത് മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ നല്‍കിയത് 19 ശതമാനവും അതിനു മുകളിലും നേട്ടമാണ്.
മുകളില്‍ നല്‍കിയിരിക്കുന്ന ടേബിള്‍ നോക്കിയാല്‍ മനസിലാകുന്നതു പോലെ നിപ്പോണ്‍ ഇന്ത്യ ലാര്‍ജ്ക്യാപ് ഫണ്ടാണ് കൂടുതല്‍ നേട്ടം നല്‍കിയിരിക്കുന്നത്. 22.35 ശതമാനമാണ് ഫണ്ടിന്റെ അഞ്ച് വര്‍ഷക്കാലത്തെ നേട്ടം. ഏറ്റവുംകുറഞ്ഞ നേട്ടം നല്‍കിയിരിക്കുന്നത് എഡില്‍വെയ്‌സ് ലാര്‍ജ്ക്യാപ് ഫണ്ടാണ്. 19.49 ശതമാനമാണ് ഫണ്ടിന്റെ നേട്ടം. മികച്ച പ്രകടനം കാഴ്ചവച്ച ഫണ്ടുകളുടെ അഞ്ച് വര്‍ഷത്തെ ശരാശരി നേട്ടം 20 20 ശതമാനമാണെന്നും കാണാം. അതായത് അഞ്ച് വര്‍ഷം മുമ്പ് ഈ ഫണ്ടുകളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിപ്പോള്‍ 2.48 ലക്ഷം കോടിയായി ഉയരുമായിരുന്നു.
ആസ്തിയും പ്രധാനം
ഓരോ ഫണ്ടും നിക്ഷേപത്തിനായി തിരഞ്ഞെടുക്കും മുമ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി കൂടി കണക്കിലെടുക്കണം. ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ബ്ലൂചിപ് ഫണ്ടാണ് ഇതില്‍ ഏറ്റവും വലിയ ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ട്. 64,835 കോടി രൂപയുടെ ആസ്തിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. എച്ച്.ഡി.എഫ്.സി ടോപ് 100(37,522 കോടി), നിപ്പോണ്‍ ഇന്ത്യ ലാര്‍ജ്ക്യാപ് ഫണ്ട് (34,187 കോടി രൂപ), ആദിത്യ ബിര്‍ള സണ്‍ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട് (30,593 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍.
നിക്ഷേപകര്‍ ഓര്‍ക്കേണ്ട ഒരു കാര്യം മുന്‍കാല നേട്ടം ഒരിക്കലും ഭാവിയിലെ നേട്ടത്തിനുള്ള ഒരു അളവുകോലല്ല. നേട്ടത്തിന്റെ ഒരു ട്രെൻഡ് മനസിലാക്കാന്‍ ഇതു ഉപയോഗിക്കാമെങ്കിലും ഭാവിയില്‍ റിട്ടേണ്‍ കുറയാനും കൂടാനും ഇടയുണ്ട്.
(By arrangement with livemint.com)