അദാനി ഏറ്റെടുത്തതിന് പിന്നാലെ നഷ്ടം രേഖപ്പെടുത്തി എസിസി
2022-23ലെ ആദ്യ പാദത്തില്‍ 222 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (FY23) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) സിമന്റ് കമ്പനിയായ എസിസി (ACC Ltd). 87.32 കോടിയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് (Adani Group) ഏറ്റെടുത്ത ശേഷമുള്ള എസിസിയുടെ ആദ്യ പാദഫലമാണ് ഇത്തവണത്തേത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ എസിസി 450.21 കോടിയുടെ ലാഭം നേടിയിരുന്നു.
2022-23ലെ ആദ്യ പാദത്തില്‍ 222 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 4,057.08 കോടി രൂപയാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കമ്പനിയുടെ മൊത്ത ഏകീകൃത വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.42 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. കമ്പനിയുടെ സിമന്റ് ഉല്‍പ്പാദനം 6.57 മില്യണ്‍ ടണ്ണില്‍ നിന്ന് 6.85 മില്യണ്‍ ടണ്ണായി ഉയര്‍ന്നു.
എസിസിയുടെ ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ 2023 മാര്‍ച്ചോടെ പ്രവര്‍ത്തനം തുടങ്ങും. കുത്തനെയുള്ള ഇന്ധന വിലക്കയറ്റം കമ്പനിയുടെ ചിലവ് ഉയര്‍ത്തി. ഇന്ധന വില കുറയുന്നതോടെ വരും പാദങ്ങളില്‍ ചിലവ് കുറയ്ക്കുമെന്ന് എസിസിയുടെ സിഇഒ ബി. ശ്രീധര്‍ അറിയിച്ചു. നിലവില്‍ 2,238.30 രൂപയാണ് (11.00) എസിസിയുടെ ഓഹരി വില.