പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട് അദാനി എഫ്പിഒ

എഫ്പിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പട്ടത് 110 ശതമാനം ആണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എഫ്പിഒ പരാജയപ്പെടുമെന്ന ആശങ്ക മേഖലയില്‍ ശക്തമായിരുന്നു

Update: 2023-01-31 10:41 GMT

Image : Gautam Adani (Dhanam File)

അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി തുടര്‍ വില്‍പ്പന (എഫ്പിഒ) പൂര്‍മായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 4.55 കോടി ഓഹരികളാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ്പ് വില്‍ക്കുന്നത്. അതേ സമയം ലഭിച്ചത് 5 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ്. എഫ്പിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പട്ടത് 110 ശതമാനം ആണ്.

നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപ വിഭാഗത്തില്‍ 3.26 മടങ്ങ് അപേക്ഷകള്‍ എത്തി. എന്നാല്‍ റീറ്റെയില്‍ നിക്ഷേപകരുടെ വിഹിതം 11 ശതമാനവും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടേത് 97 ശതമാനവുമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഹിതം 1.26 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയതു. ജീവനക്കാര്‍ക്കായി നീക്കിവെച്ച ഓഹരികളില്‍ 52 ശതമാനത്തിന് മാത്രമേ അപേക്ഷ ലഭിച്ചിട്ടുള്ളു.

20,000 കോടി രൂപയാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ്പ് സമാഹരിക്കുന്നത്. 3112-3276 രൂപയായായിരുന്നു പ്രൈസ് ബാന്‍ഡ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എഫ്പിഒ പരാജയപ്പെടുമെന്ന ആശങ്ക മേഖലയില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ എഫ്പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട് അദാനി ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഓഹരികള്‍ക്കും ഗുണം ചെയ്‌തേക്കും. നിലവില്‍ 1.91 ശതമാനം ഉയര്‍ന്ന് 2948 രൂപയാണ് അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ വില.

Tags:    

Similar News