അദാനി വില്‍മര്‍ ഐപിഒ ജനുവരി 27ന്, പ്രൈസ് ബാന്‍ഡ് 218-230 രൂപ
ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ പാചക എണ്ണ വിപണിയിലെത്തിക്കുന്ന കമ്പനി
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മര്‍ ഗ്രൂപ്പിനും തുല്യപങ്കാളിത്തമുള്ള അദാനി വില്‍മര്‍ ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പ്പ അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ പാചക എണ്ണയും മറ്റുല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്ന കമ്പനിയാണിത്.
ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 218-230 രൂപയാണ്. വിപണിയില്‍ നിന്ന് 3,600 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. നേരത്തെ സമാഹരണ ലക്ഷ്യം 4,500 രൂപയായിരുന്നുവെങ്കിലും പിന്നീട് ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.
65 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ ആയി നിക്ഷേപിക്കാം. ജനുവരി 31ന് കാലാവധി തീരും.
ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ വന്‍തോതില്‍ ഏറ്റെടുക്കലിനും ലയനത്തിനും അദാനി വില്‍മര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം 37,195 കോടി രൂപയാണ്.
നിലവില്‍ അദാനി ഗ്രൂപ്പില്‍ നിന്നുള്ള ആറ് കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.