മൂന്നു ദിവസത്തില്‍ 68 ശതമാനം ഉയര്‍ച്ച നേടി അദാനി വില്‍മര്‍ ഓഹരി
വ്യാഴാഴ്ച 20 ശതമാനം ഉയര്‍ന്ന് 386 രൂപ കടന്നു
പുതുതായി ലിസ്റ്റുചെയ്ത അദാനി ഗ്രൂപ്പ് സ്ഥാപനമായ അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും തുടര്‍ച്ചയായ രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 20 ശതമാനം ഉയര്‍ന്ന് 386.25 രൂപയിലെത്തി.
ഭക്ഷ്യ എണ്ണയുടെയും മറ്റ് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാതാക്കളായ, അടുത്തിടെ ലിസ്റ്റ് ചെയ്ത അദാനി വില്‍മര്‍ ഓഹരികള്‍ ചൊവ്വാഴ്ച ആണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയത്.
ഇന്നത്തെ റാലിയോടെ, അദാനി വില്‍മര്‍ സ്റ്റോക്ക് അതിന്റെ ഇഷ്യു വിലയായ 230 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 68 ശതമാനം ഉയര്‍ന്നതായി കാണാം. കൂടാതെ എന്‍എസ്ഇയിലെ ലിസ്റ്റിംഗ് വിലയായ 227 രൂപയില്‍ നിന്ന് 70 ശതമാനത്തിന് മുകളിലാണ്.
ബിഎസ്ഇയിലെ ആദ്യ വിലയായ 221 രൂപയില്‍ നിന്ന് വെറും മൂന്ന് ദിവസത്തിനുള്ളില്‍ സ്റ്റോക്ക് 75 ശതമാനം സൂം ചെയ്തു.