ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഐപിഒ നാളെ: സബ്സ്ക്രൈബ് ചെയ്യും മുമ്പ് അറിയാം ഈ 10 കാര്യങ്ങള്‍

ഒക്ടോബര്‍ ഒന്നിന് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിക്കും.

Update: 2021-09-28 12:11 GMT

ആദിത്യ ബിര്‍ല സണ്‍ലൈഫ് അസറ്റ് മാനേജ്മെന്റിന്റെ (എബിസിഎല്‍) ഐപിഒ നാളെ ആരംഭിക്കുന്നു. ഓക്ടോബര്‍ ഒന്നുവരെ നടക്കാനിരിക്കുന്ന ഐപിഓയിലൂടെ 2,768 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. മൊത്തം മൂല്യം 20,500 കോടി രൂപയായി ഉയര്‍ത്താനാണ് ഈ ആഭ്യന്തര ഫണ്ട് തുക കൊണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനി ലക്ഷ്യമിടുന്നത്.

സബ്‌സൈക്രൈബ് ചെയ്യും മുമ്പ് അറിയാം ഈ 10 കാര്യങ്ങള്‍
  • ഒരു ഓഹരിക്ക് 695-712 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിരിക്കുന്നത്.
  • നിക്ഷേപകര്‍ക്ക് 20 ഓഹരികളോ ഗുണിതങ്ങളോ ആയി 14 ബിഡ്ഡുകള്‍ക്ക് വരെ അപേക്ഷിക്കാം.
  • ഐപിഒ പൂര്‍ണമായും പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ക്യാപിറ്റല്‍ (എബിസിഎല്‍), സണ്‍ ലൈഫ് എഎംസി എന്നിവയുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഓഎഫ്എസ്) ആയിരിക്കും.
  • ഏകദേശം 203 കോടി രൂപ സമാഹരിക്കാന്‍ എബിസിഎല്‍ 2.85 ദശലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്, അതിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെയാണിത്.
  • കനേഡിയന്‍ സ്ഥാപനമായ സണ്‍ ലൈഫ് 12.56 ശതമാനത്തോളം പങ്കാളിത്തവും ഓഹരിവില്‍പ്പനയിലൂടെ കൈമാറും.
  • 36 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 2565 കോടി രൂപയാണ് സണ്‍ ലൈഫ് എഎംസി സമാഹരിക്കുന്നത്.
  • നിലവില്‍ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റേതും ബാക്കി 49 ശതമാനം സണ്‍ ലൈഫിന്റേതുമാണ്.
  • ഐപിഒ നടന്നുകഴിഞ്ഞാല്‍ ഫണ്ട് ഹൗസിലെ മൊത്തം പ്രൊമോട്ടര്‍ ഓഹരികള്‍ 100 ശതമാനത്തില്‍ നിന്ന് 86.5 ശതമാനമായി കുറയും.
  • ജീവനക്കാരുടെ വിഹിതം ഇതില്‍ ഉള്‍പ്പെടുന്നില്ല.
കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ബോഫ സെക്യൂരിറ്റീസ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് യെസ് സെക്യൂരിറ്റീസ് തുടങ്ങിയവരാണ് ബുക്ക് മാനേജര്‍മാര്‍.


Tags:    

Similar News