അന്ന് ഓഹരിവിപണിയില്‍ നിന്ന് 80 ലക്ഷം നഷ്ടപ്പെട്ടു, ഇന്ന് ഏറ്റവും വലിയ സോഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത്

ഓഹരിപഠനത്തിലൂടെ സംരംഭകവഴി കണ്ടെത്തിയ അജയ് ലഘോട്ടിയ പങ്കുവയ്ക്കുന്ന അനുഭവ പാഠങ്ങള്‍

Update: 2022-10-06 12:01 GMT

Photo : Ajay Lakhotia./ Twitter

2008 ല്‍ ഓഹരിവിപണി സര്‍വകാല നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വേളയില്‍ മറ്റ് നിക്ഷേപകരോടൊപ്പം കൈപൊള്ളി മനം മടുത്തുനിന്ന ഒരു ചെറുപ്പക്കാരനായിരുന്നു അജയ് ലഘോട്ടിയ. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം സ്റ്റോക്ക് ഗ്രോ എന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ അജയ് പറയുന്നു, ''നിക്ഷേപകരേ ശാന്തരാകൂ.''

സ്റ്റോക്ക് ഗ്രോ എന്ന ഇന്ത്യയുടെ ആദ്യത്തെ സോഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിലേക്ക് എത്തും വരെ നിക്ഷേപതന്ത്രങ്ങള്‍ക്ക് പകരം നേട്ടം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് താനെന്നും പിന്നീടാണ് പൊട്ടെന്‍ഷ്യല്‍ കമ്പനികളെ കണ്ടെത്താനുള്ള പഠനം നടത്തുന്നതെന്നും അജയ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അദ്ദേഹത്തിന്റെ അഭിമുഖത്തിലാണ് ഓഹരിവിപണിയിലെ പാഠങ്ങള്‍ പഠിച്ച് സംരംഭകത്വത്തിലേക്കിറങ്ങിയ കഥ അദ്ദേഹം പങ്കുവച്ചത്.
''ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. അത് നേട്ടം മാത്രം മുന്നില്‍ കണ്ടുള്ള ഓട്ടപ്പാച്ചിലില്‍ വന്നതാണ്. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 7-8 ശതമാനം മാത്രം പലിശവരുമാനം ലഭിച്ചിരുന്നപ്പോള്‍ 2-24 ശതമാനം വരെ റിട്ടേണ്‍ ഓഹരി നിക്ഷേപം നല്‍കിയിരുന്നു.പക്ഷെ വീണപ്പോഴോ, ഒരു ഒന്നൊന്നര വീഴ്ചയാണ് വീണത്.'
2008 ലെ തകര്‍ച്ചയ്ക്ക് ശേഷം തലവര മാറിയത് അജയ് പറയുന്നു, നേട്ടത്തിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്നതിനുപകരം ഓഹരിവിദഗ്ധര്‍ സ്‌റ്റോക്കുകളുടെ പെര്‍ഫോമന്‍സും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റും സംസാരിക്കുന്നത് അപ്പോഴാണ് അജയ് ശ്രദ്ധിക്കുന്നത്.
ഇന്ത്യയിലെ എല്ലാവരും സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ശ്രദ്ധിച്ചു, ശരിയായ അവസരങ്ങള്‍ കണ്ടെത്താനും അതില്‍ നിക്ഷേപിക്കാനും ജിജ്ഞാസയുള്ളവരാണ് ഇവിടുത്തുകാര്‍. എന്നാല്‍ പ്രവേശന, എക്‌സിറ്റ് സമയങ്ങള്‍ പോലുള്ള സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് ധാരണയില്ല.
മാന്യമായ സാക്ഷരതാ നിലവാരമുള്ള ഏറ്റവും ഉയര്‍ന്ന അധ്വാനിക്കുന്ന ജനസംഖ്യ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ജനസംഖ്യയുടെ 4%-ല്‍ താഴെ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക വിപണികളില്‍ നിക്ഷേപിക്കുന്നത്. ഈ തിരിച്ചറിവാണ് സംരംഭകത്വത്തിലേക്ക് നയിച്ചതും. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സ്വയം പടിച്ചും വിദഗ്ധരെ വെച്ചും സ്റ്റോക്ക് ഗ്രോ വളര്‍ന്നു. ഇന്ന് 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള പ്ലാറ്റ്‌ഫോമാണ് സ്‌റ്റോക്ക് ഗ്രോ.
തന്റെ അനുഭവങ്ങളില്‍ നിന്ന് ഓഹരി നിക്ഷേപകരോട് അജയ് പറയുന്നതിങ്ങനെ :
1. ളുടെ പോര്‍ട്ട്ഫോളിയോ എപ്പോഴും വൈവിധ്യവല്‍ക്കരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക
2. ഏതൊക്കെ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്, എന്തുകൊണ്ട്, ഈ മേഖലയിലെ കമ്പനികള്‍ ഏതൊക്കെയാണ് ഏറ്റവും വിശ്വസനീയം, കമ്പനിയുടെ മുന്‍കാല ഡിവിഡന്റ് റെക്കോര്‍ഡ്, പ്രൊമോട്ടറുടെ പശ്ചാത്തലം എന്നിവ നിര്‍ണ്ണയിക്കാന്‍ ഒരു ടോപ്പ്-ഡൗണ്‍ സമീപനം ഉപയോഗിക്കുക.


Tags:    

Similar News