മ്യൂച്വല്‍ ഫണ്ട് കമ്പനികളോട് ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ വേണ്ടെന്ന് ആംഫി

വ്യവസ്ഥകള്‍ പാലിക്കാത്ത പരസ്യങ്ങള്‍ ചില എ.എം.സികള്‍ പുറത്തിറക്കുന്നതായി സെബി നിരീക്ഷിച്ചതിന് പിന്നാലെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Update:2023-11-08 17:58 IST

അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് (എ.എം.സി) അവരുടെ പരസ്യങ്ങളില്‍ ഭാവി വരുമാനം ചിത്രീകരിക്കാനാകില്ലെന്നും നിക്ഷേപ റിട്ടേണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് 10 വര്‍ഷത്തെ സംയുക്ത വാര്‍ഷിക റോളിംഗ് റിട്ടേണുകള്‍ (സി.എ.ജി.ആര്‍) ഉപയോഗിക്കണമെന്നും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി.

തെറ്റിധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കും

പരസ്യങ്ങള്‍,ബ്രോഷറുകള്‍, ലഘുലേഖകള്‍ എന്നിവയില്‍ നല്‍കുന്ന ചിത്രീകരണങ്ങള്‍ വ്യവസ്ഥാപിതമായ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് സ്ഥിരമായ വരുമാനം ലഭിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ കഴിയും. അനുമാനങ്ങളെയും പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഭാവി വരുമാനത്തെ ചിത്രീകരിക്കുന്ന ചില ചിത്രീകരണങ്ങളും കാണപ്പെട്ടതായി സെബി പറയുന്നു.

1996ലെ സെബി (മ്യൂച്വല്‍ ഫണ്ട്) റെഗുലേഷനില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരസ്യ കോഡിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പരസ്യങ്ങള്‍ ചില മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പുറത്തിറക്കുന്നതായി സെബി നിരീക്ഷിച്ചതിന് പിന്നാലെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിക്ഷേപകര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള പരസ്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്ലാ എ.എം.സികളേയും അറിയിക്കാന്‍ സെബി ആംഫിയോട് നിര്‍ദേശിച്ചു.

Tags:    

Similar News