ആദ്യദിനം 12.53 ശതമാനം നേട്ടവുമായി ആര്‍ക്കിയന്‍ കെമിക്കല്‍

407 രൂപയായിരുന്നു ആര്‍ക്കിയന്‍ ഐപിഒയുടെ ഓഫര്‍ പ്രൈസ്

Update: 2022-11-22 04:43 GMT

10.5 ശതമാനം നേട്ടത്തില്‍, 450 രൂപയ്ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് (Archean Chemical). തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത കമ്പനി ആദ്യദിനം 12.53 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഇന്നലെ എന്‍എസ്ഇയില്‍ ആര്‍ക്കിയന്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 458 രൂപയ്ക്കാണ്.

407 രൂപയായിരുന്നു ആര്‍ക്കിയന്‍ ഐപിഒയുടെ ഓഫര്‍ പ്രൈസ്. 1,462 രൂപയുടേതായിരുന്നു ഐപിഒ. നവംബര്‍ 9 മുതല്‍ 11 വരെ നടന്ന ഐപിഒ 32 തവണയാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 387-407 രൂപയായിരുന്നു ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. നിലവില്‍ (10.00 AM) 0.05 ശതമാനം ഉയര്‍ന്ന് 458.40 രൂപയാണ് ഓഹരികളുടെ വില.

സ്‌പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മാതാക്കളാണ് ആര്‍ക്കിയന്‍ കെമിക്കല്‍. ബ്രോമിന്‍, വ്യാവസായിക ഉപ്പ്, പൊട്ടാഷ് എന്നിവയാണ് ഇവര്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ ഹാജിപീറിലാണ് ആര്‍ക്കിയന്‍ കെമിക്കല്‍സിന്റെ നിര്‍മാണ യൂണീറ്റ്. ഫാര്‍മ, അഗ്രോകെമിക്കല്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് തുടങ്ങി എനര്‍ജി സ്റ്റോറേജ് വിഭാഗത്തില്‍ വരെ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ബ്രോമിന്‍. നിലവില്‍ പതിമൂന്നോളം രാജ്യങ്ങളിലേക്ക് ആര്‍ക്കിയന്‍ കെമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

Tags:    

Similar News