ആസ്തികള്‍ വര്‍ധിച്ചു, പ്രവര്‍ത്തന ചെലവുകള്‍ കുറഞ്ഞു; ഓഹരിയില്‍ മുന്നേറ്റ സാധ്യത

ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത് കമ്പനിക്ക് നേട്ടമാകും

Update:2024-02-07 10:46 IST

Image courtesy: canva

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഭവന വായ്പ രംഗത്ത് അതിവേഗം വളരുന്ന കമ്പനിയാണ് ആപ്റ്റ്‌സ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് (Aptus Value Housing Finance Ltd). 262 സ്ഥലങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്തികളില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ 32 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 31 പുതിയ ശാഖകള്‍ തുറന്നു.

1. 2023-24 ഡിസംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 20 ശതമാനം വര്‍ധിച്ച് 240 കോടി രൂപയായി. ജീവനക്കാരുടെ ചെലവ് കുറഞ്ഞത് കൊണ്ട് പാദ അടിസ്ഥാനത്തില്‍ 4 ശതമാനം കുറവ് രേഖപ്പെടുത്തി.

2. കമ്പനി കൂടുതലായി ദക്ഷിണേന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ വായ്പ വിതരണത്തില്‍ 13 ശതമാനം വളര്‍ച്ച ഉണ്ടായി. വെള്ളപൊക്കം മൂലം ബിസിനസില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ചെലവ് കുറഞ്ഞ വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത് കൊണ്ട് ഈ വിഭാഗത്തില്‍ വളര്‍ച്ചക്ക് സാധ്യത ഉണ്ട്.

3. വടക്കേ ഇന്ത്യയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒഡീഷയില്‍ 3 പുതിയ ശാഖകളും, മഹാരാഷ്ട്രയില്‍ 4 പുതിയ ശാഖകളും നാലാം പാദത്തില്‍ ആരംഭിക്കും. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.05 ശതമാനം-1.1 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചേക്കും. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വാര്‍ഷിക വളര്‍ച്ച 25-30 ശതമാനം പ്രതീക്ഷിക്കുന്നു.

4. തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും കൂടുതല്‍ ബിസിനസ് കരസ്ഥമാക്കാന്‍ ശ്രമിക്കുന്നു.

5. കമ്പനിക്ക് ആവശ്യത്തിന് ലിക്വിഡ് പണം ഉണ്ട് -961 കോടി രൂപ. അതില്‍ 300 കോടി രൂപ നാഷണല്‍ ഹൗസിംഗ് ബാങ്ക് അനുവദിച്ചതാണ്, 310 കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ബാങ്ക് വായ്പകള്‍ റീപോ നിരക്ക്/ഇ.ബി.എല്‍.ആര്‍ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്.

6. കൂടുതല്‍ വായ്പകളും 5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെ വിഭാഗത്തിലാണ് നല്‍കിയിരിക്കുന്നത്. ഭവന വായ്പകള്‍ കൂടാതെ എസ്.എം.ഇ വായ്പകളും നല്‍കുന്നുണ്ട്.

7. ക്രെഡിറ്റ് ചെലവ് നിയന്ത്രിച്ചും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും പ്രവര്‍ത്തന ചെലവ് കുറച്ചും കമ്പനിക്ക് മെച്ചപ്പെട്ട വരുമാനം നേടാന്‍ സാധിക്കും.  

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 425 രൂപ

നിലവില്‍ 374.35.

Stock Recommendation by Systematix Institutional Equities

(Equity investing is subject to market risk. Always do your own research or consult a financial expert before investing)



Tags:    

Similar News