ഐപിഒ ലക്ഷ്യമിട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏതര്‍

ഹീറോ മോട്ടോ കോര്‍പിന് 35 ശതമാനം ഓഹരികളുള്ള കമ്പനിയാണ് ഏതര്‍ എനര്‍ജി.

Update:2021-11-15 13:45 IST

രാജ്യത്ത് പ്രാരംഭ ഓഹരി വില്‍പ്പന നടത്തുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് ആകാന്‍ ഒരുങ്ങി ഏതര്‍ എനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന് 35 ശതമാനം ഓഹരികളുള്ള കമ്പനിയാണ് ഏതര്‍ എനര്‍ജി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3 ബില്യണ്‍ ഡോളറിൻ്റെ വാര്‍ഷിക വരുമാനം(annual revenue run rate) ആണ് കമ്പനി ലക്ഷ്യമിടുന്നത്.

വരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഏതര്‍. നേരത്തെ 4-5 വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോള്‍ അടുത്ത 24 മാസത്തിനുള്ളില്‍ ഐപിഒ നടത്താനാണ് കമ്പനിയുടെ തീരുമാനം. മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും പരീക്ഷണങ്ങളുടെയും സമയം കഴിഞ്ഞെന്നും ഇനി വലിയ തോതിലുള്ള വികാസമാണ് ലക്ഷ്യമെന്നും ഏതര്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ തരുണ്‍ മെഹ്ത്ത അറിയിച്ചു.
നിലവില്‍ രാജ്യത്തെ 24 നഗരങ്ങളില്‍ മാത്രം ഏതര്‍ സ്‌കൂട്ടറുകള്‍ ലഭ്യമാകുമ്പോഴാണ് കമ്പനിക്ക് വരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ എത്താന്‍ സാധിച്ചത്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തങ്ങളുട വിപണിയെ ബാധിച്ചിട്ടില്ല. ഓല അവതരിപ്പിച്ചതിന് ശേഷം ഏതറിൻ്റെ മോഡലുകള്‍ 60 ശതമാനം അധികം വില്‍പ്പന നേടിയെന്നും തരുണ്‍ മെഹ്ത്ത പറയുന്നു.
നിലവില്‍ 1000-1500 കോടി രൂപ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏതര്‍. പ്രതിമാസം 10,000 എന്നതില്‍ നിന്ന് 65,000 സ്‌കൂട്ടറുകളായി ഉത്പാദന ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2022 ഓടെ 100 നഗരങ്ങളില്‍ ഏതര്‍ സാന്നിധ്യമറിയിക്കും.
അടുത്ത വര്‍ഷം ഇലക്ട്കിക് ഇരുചക്രങ്ങള്‍ അവതരിപ്പിക്കാനാണ് ഹീറോ മോട്ടോര്‍ കോര്‍പ് ലക്ഷ്യമിടുന്നത്. 2022ല്‍ ഏതറിൻ്റെ പുതിയ മോഡലുകളും എത്തും. സാങ്കേതിക മേൃഖലയിലടക്കം സഹകരിക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ ഹീറോ മോട്ടകോര്‍പുമായി സഹകരിക്കുമെന്നും തരുണ്‍ മെഹ്ത്ത വ്യക്തമാക്കി.


Tags:    

Similar News