എയര്‍ടെല്ലിലെ 12,900 കോടി രൂപയുടെ ഓഹരികള്‍ സിംഗ്‌ടെല്‍ വില്‍ക്കും

ഭാരതി ടെലികോം ആണ് ഓഹരികള്‍ വാങ്ങുന്നത്

Update: 2022-08-25 06:46 GMT

സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (സിംഗ്‌ടെല്‍-Singtel), ഭാരതി എയര്‍ടെല്ലിലെ (Bharti Airtel) 3.3 ശതമാനം ഓഹരികള്‍ ഭാരതി ടെലികോമിന് വില്‍ക്കും. 2.25 ബില്യണ്‍ സിംഗപൂര്‍ ഡോളര്‍ അഥവാ 12,895 കോടി രൂപയുടേതാണ് ഇടപാട്. 90 ദിവസത്തിനുള്ളില്‍ ഓഹരികള്‍ കൈമാറും.

ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ കുടുംബത്തിനും സിംഗ്‌ടെല്ലിനും യഥാക്രമം 50.56 ശതമാനം, 49.44 ശതമാനം ഓഹരികളാണ് നിലവില്‍ ഭാരതി ടെലികോമില്‍ ഉള്ളത്. ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ 35.85 ശതമാനം ഓഹരികള്‍ ഭാരതി ടെലികോമിന് കീഴിലാണ്. 2000 മുതല്‍ ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപമുള്ള കമ്പനിയാണ് സിംഗ്‌ടെല്‍.ടെലികോം കമ്പനിയില്‍ നേരിട്ട് 6.04 ശതമാനം ഓഹരികളിലും സിംഗ്‌ടെല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഭാരതി എയര്‍ടെല്ലില്‍ മിത്തല്‍ കുടുംബത്തിന് 24.13 ശതമാനം ഓഹരികളും സിംഗ്‌ടെല്ലിന് 31.72 ശതമാനം ഓഹരികളുമാണ് ഉള്ളത്. ഭാവിയില്‍ എയര്‍ടെല്ലിലുള്ള ഓഹരി വിഹിതം തുല്യമാക്കുകയാണ് മിത്തല്‍ ഇരുവരുടെയും ലക്ഷ്യം. നിലവില്‍ (11.15 am) 0.76 ശതമാനം ഉയര്‍ന്ന് 744.10 രൂപയിലാണ് എയര്‍ടെല്‍ ഓഹരികളുടെ വ്യാപാരം.

Tags:    

Similar News