നിലവിട്ട് ബിറ്റ്‌കോയ്ന്‍, 19000 ഡോളറിനും താഴെത്തി

2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഏറ്റവും വലിയ ക്രിപ്‌റ്റോ ആസ്തിയായ ബിറ്റ്‌കോയ്ന്‍

Update: 2022-06-18 09:31 GMT

ക്രിപ്‌റ്റോ (Crypto) വിപണിയിലെ രക്തച്ചൊരിച്ചില്‍ ബിറ്റ്‌കോയ്‌നിനെ (Bitcoin) വീണ്ടും 2000ന് താഴെയെത്തിച്ചു. നിലവില്‍ 18,989 ഡോളറിലാണ് ഏറ്റവും വലിയ ക്രിപ്‌റ്റോ ആസ്തിയായ ബിറ്റ്‌കോയ്ന്‍ വ്യാപാരം നടത്തുന്നത്. ഇന്ന് ഏഴ് ശതമാനത്തോളം ഇടിവാണ് ബിറ്റ്‌കോയ്‌നfലുണ്ടായത്. തുടര്‍ച്ചയായ 12ാം ദിവസമാണ് ബിറ്റ്‌കോയ്ന്‍ നഷ്ടം നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയമാണ് നിക്ഷേപകരെ ക്രിപ്‌റ്റോയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.

പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതോടെ ജൂണ്‍ 15ന് യുഎസ് ഫെഡറല്‍ റിസര്‍വ് അതിന്റെ പലിശ നിരക്ക് 75 ശതമാനം ഉയര്‍ത്തിയിരുന്നു. 1994 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഇനിയും പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് തിരിച്ചടിയാകുമെന്നതിനാലാണ് ക്രിപ്‌റ്റോ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാകുന്നത്. നവംബറിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബിറ്റ്കോയിനിന്റെ വിലയില്‍ ഏകദേശം 70 ശതമാനത്തോളം ഇടിവാണുണ്ടായിട്ടുള്ളത്.
അതേസമയം, ക്രിപ്‌റ്റോ രംഗത്തെ ഏറ്റവും വലിയ ആസ്തിയായ എഥേറിയത്തിന്റെ വിലയിലും ഇന്ന് 9 ശതമാനം ഇടിവാണുണ്ടായത്. ആയിരം ഡോളറിന് താഴെയെത്തിയ എഥേറിയം 987.89 ഡോളിറിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.
നിലവില്‍ ക്രിപ്റ്റോകറന്‍സികളുടെ (Cryptocurrency) മൊത്തം വിപണി മൂല്യം ഏകദേശം 900 ബില്യണ്‍ ഡോളറാണ്. നവംബറില്‍ മൂ്ന്ന് ടില്യണ്‍ ഡോളറായിരുന്നു ക്രിപ്‌റ്റോകളുടെ വിപണി മൂല്യം.


Tags:    

Similar News