ഓഹരി വിറ്റാൽ ഉടൻ പണം; ടി പ്ലസ് സീറോയിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് ബി.എസ്.ഇ

ആദ്യഘട്ടത്തില്‍ 25 ഓഹരികള്‍ക്കു മാത്രം

Update: 2024-03-27 13:00 GMT

നാളെ (മാര്‍ച്ച് 28) മുതല്‍ നടപ്പാക്കുന്ന ടി പ്ലസ് സീറോ സെറ്റിൽമെന്റ് രീതിയിൽ (T+0 settlement) ആദ്യഘട്ടത്തില്‍ വ്യാപാരം നടത്തുന്ന 25 ഓഹരികളുടെ പട്ടിക  ബി.എസ്.ഇ പുറത്തു വിട്ടു. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ദിവസം തന്നെ ഇടപാടുകളുടെ സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കുന്ന രീതിയാണ് സീറോ പ്ലസ് സെറ്റില്‍മെന്റ്. രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാട്.

ആറ് മാസത്തെ നിരീക്ഷണത്തിനു ശേഷം കൂടുതല്‍ ഓഹരികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇടപാട് നേരത്തെ പൂര്‍ത്തിയാക്കുന്നതു വഴി പുതിയ ഇടപാട് നടത്താന്‍ കഴിയുമെന്നതാണ് ഗുണം. അതു വഴി മൊത്തം വ്യാപരത്തിന്റെ തോത് ഉയര്‍ത്താനാകും. നിലവില്‍ ടി പ്ലസ് വണ്‍ (
T+1 settlement)
 വ്യാപാര രീതിയാണുള്ളത്. ഓഹരി ഇടപാടുകളുടെ സെറ്റില്‍മെന്റ് ഒരു ദിവസത്തിനു ശേഷം പൂര്‍ത്തിയാക്കുന്ന വ്യാപാര രീതിയാണിത്.
തിരഞ്ഞെടുത്ത ഓഹരികള്‍
അംബുജ സിമന്റ്, അശോക് ലെയ്‌ലാന്‍ഡ്, ബജാജ് ഓട്ടോ, ബാങ്ക് ഓഫ് ബറോഡ, ബി.പി.സി.എല്‍, ബിര്‍ള സോഫ്റ്റ്, സിപ്ല, കൊഫോര്‍ജ്, ഡിവിസ് ലാബോറട്ടറീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, എം.ആര്‍.എഫ്, നെസ്‌ലെ, എന്‍.എം.ഡി.സി, ഒ.എന്‍.ജി.സി, പെട്രോനെറ്റ് എല്‍.എന്‍.ജി, സംവര്‍ദ്ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, എസ്.ബി.ഐ, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ട്രെന്റ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, വേദാന്ത എന്നിവയാണ് ടി പ്ലസ് സീറോ സെറ്റില്‍മെന്റിനായി തിരഞ്ഞെടുത്തിരിക്കുന്ന ഓഹരികൾ.
Tags:    

Similar News