സിഎന്‍ജി ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി; നിരക്ക് വര്‍ധിച്ചത് കഴിഞ്ഞ ഓഗസ്റ്റിനേക്കാള്‍ ആറിരട്ടി
കഴിഞ്ഞ ദിവസം 18 ശതമാനം നിരക്കുയര്‍ത്തി
സിഎന്‍ജി വാഹനങ്ങള്‍, സിഎന്‍ജി പാചക വാതകം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് കഷ്ടകാലം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗെയില്‍(GAIL), നഗര വാതക കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ (CNG) വില കൂട്ടി. സിഎൻജി വില തിങ്കളാഴ്ച മുതല്‍ 18% ഉയര്‍ന്ന് എംഎംബിടിയുവിന് (mmbtu) 10.5 ഡോളറായി.
പ്രതിമാസ പരിഷ്‌കരണത്തില്‍ ആണ് വലിയ നിരക്കുയര്‍ത്തല്‍ സംഭവിച്ചതെങ്കിലും മാര്‍ച്ച് അവസാനം ഗാര്‍ഹിക വിതരണത്തിനായി സിറ്റി ഗ്യാസ് കമ്പനികള്‍ നല്‍കിയ നിരക്കിന്റെ മൂന്നര ഇരട്ടിയാണിത്.
കഴിഞ്ഞ വര്‍ഷം (2021) ഓഗസ്റ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ആറിരട്ടിയാണ്. ഗാര്‍ഹിക, ഇറക്കുമതി ചെയ്ത എല്‍എന്‍ജിയുടെ മിശ്രിതം, നഗര വാതക കമ്പനികള്‍ക്ക് ഏകീകൃത നിരക്കില്‍ വിതരണം ചെയ്യുന്ന് ഗെയില്‍ ആണ്. അത്‌കൊണ്ട് തന്നെ ഗ്രീന്‍ ഗ്യാസ് ലിമിറ്റഡ് സിഎന്‍ജി നിരക്കുകള്‍ 5.3 രൂപ വീതം ലഖ്‌നൗവില്‍ ഉയര്‍ത്തിയിട്ടുണ്ട്.
ടാക്‌സ് കുറവായതിനാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പകരം സ്ഥിരമായി സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു വലിയ പ്രശ്‌നമായിരിക്കില്ല. എന്നിരുന്നാലും ഒരു വര്‍ഷത്തില്‍ ഡെല്‍ഹിയിലെ വില പരിശോധിച്ചാല്‍ 74 ശതമാനവും മുംബൈയില്‍ 62 ശതമാനവും ഉയര്‍ന്നതായി കാണാം. കേരളത്തിലും വില വര്‍ധനവ് പ്രതീക്ഷിക്കാം.