ഐപിഒയ്ക്ക് ഒരുങ്ങി കോര്‍ടെക് ഇന്റര്‍നാഷണല്‍, രേഖകള്‍ സമര്‍പ്പിച്ചു
ഇന്ത്യയില്‍ ഹൈഡ്രോകാര്‍ബണ്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെയുള്ള പൈപ്പ്‌ലൈന്‍ സേവനം നല്‍കുന്ന മുന്‍നിര കമ്പനിയാണിത്
പൈപ്പ്ലൈന്‍ ലേയിംഗ് സൊല്യൂഷന്‍സ് കമ്പനിയായ കോര്‍ടെക് ഇന്റര്‍നാഷണല്‍ ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (IPO) ഫണ്ട് സ്വരൂപിക്കുന്നതിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ അതോറിറ്റിയായ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 350 കോടി രൂപയുടെ പുതിയ ഓഹരി കൈമാറ്റവും പ്രൊമോട്ടര്‍മാരുടെ 40 ലക്ഷം ഓഹരികളുടെ ഓഫര്‍ സെയ്‌ലും നടത്താനാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍ ലക്ഷ്യമിടുന്നത്.
പുതിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം കടപ്പത്രങ്ങള്‍ വീണ്ടെടുക്കുന്നതിനും കടം തിരിച്ചടയ്ക്കാനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിനുമായി വിനിയോഗിക്കും. കൂടാതെ, കമ്പനിയുടെ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായും ഈ തുക ചെലവഴിക്കുമെന്ന് സെബിയില്‍ സമര്‍പ്പിച്ച കരട് രേഖയില്‍ പറയുന്നു.
ഇന്ത്യയില്‍ ഹൈഡ്രോകാര്‍ബണ്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെയുള്ള പൈപ്പ്‌ലൈന്‍ സേവനം നല്‍കുന്ന മുന്‍നിര കമ്പനികളില്‍ കോര്‍ടെക് ഇന്റര്‍നാഷണല്‍. എണ്ണ, വാതക ശുദ്ധീകരണശാലകളിലും പെട്രോകെമിക്കല്‍ കോംപ്ലക്‌സുകളിലും മെറ്റീരിയല്‍, ഫീഡ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രോസസ് സൗകര്യങ്ങള്‍ക്കായി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സേവനങ്ങളും കമ്പനി നല്‍കിവരുന്നു.