സ്റ്റോക്ക് ബ്രോക്കി ക്കിംഗ് ബിസിനസില്‍ പ്രതിസന്ധി, കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ പൂട്ടിയത് 368 കമ്പനികള്‍

സെബി സ്റ്റോക്ക് ബ്രോക്കര്‍ മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതാണ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം

Update: 2022-11-05 10:57 GMT

ടെക്നോളജി അധിഷ്ഠിത സ്റ്റോക്ക് ബ്രോക്കിക്കിംഗ് കമ്പനികള്‍ രംഗത്ത് എത്തിയതോടെ പരമ്പരാഗത സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍ പ്രതിസന്ധിയിലാവുകയാണ്. 2019 -20 മുതല്‍ 2021 -22 കാലയളവില്‍ 368 സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2022 മാര്‍ച്ച് മാസം അവസാനത്തെ കണക്ക് അനുസരിച്ച് ക്യാഷ് മാര്‍ക്കറ്റ് വിഭാഗത്തില്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളുടെ എണ്ണം 1200 ആണ്. ഡെറിവേറ്റീവ് വിഭാഗത്തില്‍ 1000 ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഉണ്ട്. സജീവമായ മൊത്തം ഓഹരി മാര്‍ക്കറ്റ് ക്ലയന്റുകളുടെ 61 % ബിസിനസും അഞ്ച് വലിയ ബ്രോക്കിങ് കമ്പനികള്‍ക്കാണ് ലഭിക്കുന്നത്.

കോവിഡ് വ്യാപനം ആരംഭിച്ചതോടെ ക്യാഷ് വിഭാഗത്തില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. എന്‍ എസ്ഇയില്‍ ആക്റ്റീവ് ക്ലയന്റുകളുടെ എണ്ണം 36 ദശലക്ഷമാണ്. വ്യക്തിഗത നിക്ഷേപകരുടെ അനുപാതം എന്‍എസ്ഇയില്‍ 45 % വരെ ഉയര്‍ന്നു, പിന്നീട് സെപ്റ്റംബര്‍ 2022 ല്‍ 37.4 ശതമാനമായി താണു.

സെബി സ്റ്റോക്ക് ബ്രോക്കര്‍ മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതാണ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ഉപഭോക്താക്കളുടെ ഉപയോഗിക്കാത്ത ഫണ്ടുകള്‍ ഉടന്‍ തിരുച്ചു നല്‍കണം. ഉപഭോക്താക്കളുടെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നടപടി. ഇത് മൂലം സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍ക്ക് വേണ്ട പ്രവര്‍ത്തന മൂലധനം വര്‍ധിക്കും.

കഴിഞ്ഞ വര്‍ഷം പുതിയ മാര്‍ജിന്‍ മാനദണ്ഡങ്ങള്‍ സെബി നടപ്പിലാക്കി. ഇത് പ്രകാരം ഉപഭോക്താക്കള്‍ വ്യാപാരം നടത്തുന്നതിന് മുന്‍പേ മാര്‍ജിന്‍ തുക ബ്രോക്കിങ് കമ്പനിക്ക് നല്‍കിയിരിക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം ഒരു ശതമാനം വരെ പിഴ നല്‍കേണ്ടി വരും. ബ്രോക്കിങ്, ട്രേഡിങ്ങ് മെമ്പര്‍ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ആഗസ്റ്റ് 2022 മുതല്‍ മാര്‍ജിന്‍ ആവശ്യകതകളില്‍ ക്യാഷ്, ഡെറിവേറ്റീവ് വിഭാഗത്തില്‍ അയവ് വരുത്തി. ഓരോ ദിവസവം ട്രേഡിങ്ങ് ആരംഭിക്കുന്ന സമയത്തെ മാര്‍ജിന്‍ ആവശ്യകത കണക്കാക്കി അത്രയും തുക അക്കൗണ്ടി

Tags:    

Similar News