ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് ഇരട്ടിയായി
ഇന്ത്യന്‍ ഓഹരി വിപണിയുടെ മികച്ച പ്രകടനം പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നു
വിപണിയിലേക്ക് പുതുതായി എത്തുന്ന നിക്ഷേപകരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഡീമാറ്റ് എക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ ഉണ്ടായത് ഇരട്ടിയിലേറെ വര്‍ധന. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI)യും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്.
സെബിയുടെ കണക്കു പ്രകാരം 7.38 കോടി ഡീമാറ്റ് എക്കൗണ്ട് ഉടമകളാണ് രാജ്യത്തുള്ളത്. 2.75 കോടി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുണ്ട്. രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍(RIA)മാരുടെ എണ്ണം 1324 ആണ്.
രാജ്യത്ത് 76510 ഡീമാറ്റ് എക്കൗണ്ടുടമകള്‍ക്ക് ഒരു ആര്‍ഐഎ എന്ന കണക്കില്‍ ഉണ്ട്.
2018-19 ല്‍ 3.59 കോടി ഡീമാറ്റ് എക്കൗണ്ട് ഉടമകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2021 ഒക്ടോബര്‍ 31 വരെ ഈ സാമ്പത്തിക വര്‍ഷം അത് 7.38 കോടിയായി ഉയരുകയായിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ വരുത്തിയ കുറവും ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമാണ് ആളുകളെ കൂടുതലായി ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് നിഗമനം.