ഓഹരി വിപണിയില്‍ സാന്റാ റാലി ഉണ്ടാകുമോ? ചൈനയില്‍ കണ്ണുംനട്ട് വിപണി

നിഫ്റ്റിയിലും, ബി എസ് ഇ സെന്‍സെക്‌സ് ഓഹരി സൂചികയിലും തിരുച്ചുകയറ്റം

Update:2022-12-27 16:12 IST

നിഫ്റ്റിയിലും, ബി എസ് ഇ സെന്‍സെക്‌സ് ഓഹരി സൂചികയിലും തിരുച്ചുകയറ്റം, മെറ്റല്‍ ഓഹരികളില്‍ തിളക്കം. നിഫ്റ്റിയും, ബി എസ് ഇ സെന്‍സെക്‌സ് ഓഹരി സൂചികയും ക്രിസ്മസ് കഴിഞ്ഞുള്ള ദിനങ്ങളില്‍ നേരിയ മുന്നേറ്റത്തിലായുള്ള സാന്റ്റാ റാലി പതിവുള്ളതാണ്. ബി എസ് ഇ സെന്‍സെക്‌സ് ഡിസംബര്‍ മാസത്തില്‍ കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി-63583.07. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 23 ന് 59845.29 വരെ താഴ്ന്നു. നിലവില്‍ 60900 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

നിഫ്റ്റി നവംബര്‍ അവസാനം 18726 എന്ന നിലയില്‍ നിന്ന് 17806 ലേക്ക് താഴ്ന്നതിന് ശേഷം വീണ്ടും 18100 ല്‍ എത്തി നില്‍ക്കുന്നു. രണ്ടു പ്രധാനപെട്ട സൂചികകളിലും 'വി' (V) ആകൃതിയില്‍ ഉള്ള തിരിച്ചു കയറ്റമാണ് കാണുന്നത് എന്നാല്‍ ഇതിന്‍ റ്റെ ആക്കം വര്‍ദ്ധിക്കുമോ എന്നത് പ്രവചിക്കാന്‍ എളുപ്പമല്ല.

ചൈനയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് പ്രഖ്യാപിച്ചതോടെ യാണ് വിപണിയില്‍ നേരിയ മുന്നേറ്റം ഉണ്ടായത്. ചൊവ്വാഴ്ച്ച മുന്നേറിയ ഓഹരികളില്‍ ടാറ്റാ സ്റ്റീല്‍ (6 %), ടാറ്റ മോട്ടോര്‍സ് (2.36 %), ഏഷ്യന്‍ പെയിന്റ്റ്സ് (2.08 %). ബജാജ് ഫിനാന്‍സ് (1.17 %). എല്‍ ടി (1.62 %). ക്യാഷ് വിഭാഗത്തില്‍ ഇടപാടുകള്‍ കുറവായിരുന്നെങ്കിലും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ കോണ്‍ട്രാക്ടുകളുടെ കാലാവധി അവസാനിക്കുന്ന വേളയില്‍ ഇടപാടുകള്‍ വര്‍ധിച്ചതാണ് സൂചികകള്‍ ഉയരാന്‍ പ്രധാന കാരണം.

ലോഹങ്ങല്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ മുന്നേറ്റം ഉണ്ടായത്. ടാറ്റ സ്റ്റീല്‍ കൂടാതെ ഹിന്‍ഡാല്‍കോ (5.95 %) ജെ എസ് ഡബ്ല്യൂ സ്റ്റീല്‍ (4.63 %). ചൈനയുടെ സമ്പദ്ഘടന വീണ്ടും സജീവമാകുന്നതോടെ ലോഹങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കാനാണ് സാധ്യത. ഡോളര്‍ സൂചിക 104 ല്‍ നിലനിന്നതും സൂചിക കളുടെ ഉയര്‍ച്ചക്ക് കാരണമായി. ഹോംഗ്‌കോംഗ്, ജപ്പാന്‍ ഓഹരി വിപണികളിലും നേരിയ മുന്നേറ്റം ഉണ്ടായി.

നിഫ്റ്റിയുടെ മുന്നേറ്റം 18345 ല്‍ തടസപ്പെട്ടാല്‍ വിപണി ബിയറിഷ് ആകാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്. വിപണിക്ക് 17500 താങ്ങാവും.

Tags:    

Similar News