സ്വര്‍ണത്തെ പിടിച്ച് ഞെരുക്കി ഡോളര്‍; കേരളത്തില്‍ വില ഇടിഞ്ഞു
തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഇടിവ്
തുടച്ചയായ രണ്ട് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Gold price today) 38200 രൂപയായി. ഇന്നലെ 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 25 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു.
ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു. അതേസമയം കേരളത്തില്‍ കഴിഞ്ഞ ഒരു ആഴ്ചയായി വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
സ്വര്‍ണത്തെ ഡോളര്‍ ഞെരുക്കുകയാണ്. 1856 ഡോളര്‍ വരെ കയറിയ സ്വര്‍ണം ഡോളര്‍ സൂചിക 103 കടന്നതോടെ തിരിച്ചിറങ്ങി. രാജ്യാന്തര വിപണിയില്‍ ഇന്നു രാവിലെ 1846-1848 ഡോളറിലാണു സ്വര്‍ണം നിന്നത്. കേരളത്തില്‍ ഇന്നലെ പവന് 200 രൂപ വര്‍ധിച്ച് 38,360 രൂപ ആയിരുന്നു. ഡോളര്‍ സൂചിക ഉയര്‍ന്നതോടെ രൂപയുടെ നിലയും മോശമായി. ഡോളര്‍ ഇന്നലെ 77.765 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളര്‍ സൂചിക ഇന്നലെ 103.22 ആയിരുന്നത് ഇന്നു രാവിലെ 103.34 വരെ കയറിയിട്ട് 103.28 ലേക്കു താഴ്ന്നു.