ഓഹരി വിപണിയില്‍ നഷടത്തോടെ തുടക്കം

Update: 2020-05-07 07:17 GMT

വ്യാഴാഴ്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച് ആദ്യ കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ്1.02 ശതമാനം(322.79 പോയ്ന്റ്) ഇടിഞ്ഞ് 31,362.96 ല്‍ എത്തി. നിഫ്റ്റി 36.85 പോയ്ന്റ് താഴ്ന്ന് 9234.05 ലുമാണ് വ്യാപാരം തുടങ്ങിയത്. ഓട്ടോ മൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകള്‍ നേട്ടം കാണിച്ചപ്പോള്‍ ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലകളില്‍ നഷ്ടത്തിന്റെ പാതയിലാണ്.

നിഫ്റ്റിയിലെ 50 ഓഹരികൡ 23 ഓഹരികളും നഷ്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഒഎന്‍ജിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ, ഭാരത് പെട്രോളിയം ഓഹരികള്‍ 1.89 ശതമാനം മുതല്‍ 3.12 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയിലെ 819 ഓഹരികള്‍ നേട്ടത്തിലും 483 എണ്ണം നഷ്ടത്തിലമാണ്. യെസ് ബാങ്ക് മാര്‍ച്ച് പാദത്തില്‍ 2628.61 കോടിയുടെ അറ്റാദായം രേഖപ്പെടുത്തിയത് ബാങ്കിന്റെ ഓഹരിയില്‍ 9.87 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കി.

മുന്‍ വര്‍ഷം ഇതി കാലയളവില്‍ 1506.64 കോടിയുടെ നഷ്ടം രേഖപ്പെടിത്തിയ സ്ഥാനത്താണിത്. പല ലാര്‍ജ് കാപ് കമ്പനികളും മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ റിസര്‍ട്ടുകള്‍ ഉടന്‍ പുറത്തു വരും. ആഗോള വിപണികളിലെ സമ്മര്‍ദ്ദമാണ് വിപണിയെ സ്വാധീനിക്കുന്നത്. നിക്ഷേുപകര്‍ സുരക്ഷിതമായ മാര്‍ഗങ്ങളിലേക്ക് മാറുന്നത് ഏഷഅയ.ന്‍ വിപണികളില്‍ മൊത്തം സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.രാവിലെ 10.15 വരെയുള്ള സമയത്ത് കേരള കമ്പനികളുടെ ഓഹരികളില്‍ എവിടി, എഫ്എസിടി, ജിയോജിത്ത്, കിറ്റെക്‌സ്, റബ്ഫില, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ്, വണ്ടര്‍ലാ എന്നീ ഓഹരികളൊഴികെ ബാക്കിയെല്ലാം ഗ്രീന്‍ സോണിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News