ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ ബാങ്കിംഗ് സ്‌റ്റോക്കിന്റെ വിലയിടിയുന്നു!

ഓഹരി ആറ് മാസത്തില്‍ ഇടിഞ്ഞത് 26.50 ശതമാനം.

Update:2021-08-30 19:17 IST

ഇന്ത്യയുടെ എയ്‌സ് ഇന്‍വെസ്റ്ററായ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന ബാങ്കിംഗ് ഓഹരികള്‍ വിപണിയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇതാ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ ബാങ്കിംഗ് ഓഹരി വീണ്ടും ചര്‍ച്ചയാകുകയാണ്.

കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ കഴിഞ്ഞ ആറ് മാസക്കാലമായി ഇടിവ് തുടരുകയാണ്. 11 ശതമാനമാണ് കഴിഞ്ഞ മാസം മാത്രം ഓഹരികള്‍ ഇടിഞ്ഞിട്ടുള്ളത്. ആറ് മാസത്തില്‍ രേഖപ്പെടുത്തിയ ഇടിവ് 26.50 ശതമാനവും.
എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ ഇടിവ് പ്രയോജനപ്പെടുത്തി നിക്ഷേപം നടത്താമെന്ന് ചില ഓഹരി വിദഗ്ധര്‍ അബിപ്രായപ്പെടുന്നു. ഇപ്പോഴുള്ള 43.80 രൂപ എന്ന നിരക്ക് (ഓഗസ്റ്റ് 30) എന്നത് വരുന്ന 12 മാസത്തില്‍ 62 രൂപയായി വര്‍ധിച്ചേക്കാമെന്നും എംകേ ഗ്ലോബല്‍ സെക്യൂരിറ്റീസിലെ ഉപദേഷ്ടാക്കള്‍ പറയുന്നു.
മാര്‍ജിനുകള്‍ ഇടിയുമ്പോഴും ആസ്ഥിഗുണനിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല നിക്ഷേപകരെങ്കില്‍ ഇപ്പോള്‍ വില്‍ക്കുക എന്നത് മണ്ടത്തരമായേക്കാമെന്നും അതിനാല്‍ എംകേ ഗ്ലോബല്‍ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.


Tags:    

Similar News