ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ ഓഹരി 'ബുള്ളിഷ്' എന്ന് വിദഗ്ധര്‍!

ഈ മള്‍ട്ടിബാഗ്ഗര്‍ ടാറ്റ സ്‌റ്റോക്ക് വില 186 രൂപയില്‍ നിന്ന് 480 ലേക്ക്.

Update:2021-12-28 19:49 IST

ഇക്കഴിഞ്ഞിടെ അല്‍പ്പം നഷ്ടമൊക്കെ നല്‍കിയെങ്കിലും ഇന്ത്യയുടെ എയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട സ്റ്റോക്കാണ് ടാറ്റ മോട്ടോഴ്‌സ്. വര്‍ഷം മുഴുവനും ഈ ഓട്ടോ സ്റ്റോക്ക് വിറ്റഴിക്കലിന് വിധേയമായെങ്കിലും, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ക്ക് 2021-ല്‍ മള്‍ട്ടിബാഗര്‍ ഓഹരികളുടെ പട്ടികയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു.

വര്‍ഷാവര്‍ഷം, രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഓരോന്നിനും 186.50 രൂപയില്‍ നിന്ന് വര്‍ധനവോടെ ഇതുവരെ 480 രൂപ നിലയ്ക്ക് ഉയര്‍ന്നു. 2021ല്‍ ഏകദേശം 150 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഈ സ്റ്റോക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഷെയറിന് 525 മുതല്‍ 670 രൂപ വരെ ഉയരുമെന്നും ചില വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതായി ചോയ്‌സ് ബ്രോക്കിംഗ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഓട്ടോ സ്‌ക്രിപ്റ്റില്‍ ഇപ്പോഴും ബുള്ളിഷ് ആയാണ് ഈ ഓഹരിയെ കാണുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ 2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 3,67,50,000 ഓഹരികള്‍ ഉണ്ട്, ഇത് ഓട്ടോ കമ്പനിയുടെ മൊത്തം ഇഷ്യൂ ചെയ്ത പണമടച്ച മൂലധനത്തിന്റെ 1.11 ശതമാനമാണ്.
ഇതൊരു ഓഹരി നിര്‍ദേശമല്ല, ദേശീയ തലത്തിലെ വിപണിവാര്‍ത്തകളെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.


Tags:    

Similar News