ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപം കൂടുന്നു, നിരീക്ഷണപട്ടികയിലെ കമ്പനികളുടെ എണ്ണം അഞ്ച്
വിദേശ ഷെയര്‍ ഹോള്‍ഡിംഗ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായ പട്ടികയില്‍ ഇടം നേടിയ കമ്പനികളില്‍ ഇനി വിദേശ നിക്ഷേപം കരുതലോടെ ഉണ്ടാവൂ
വിദേശ ഷെയര്‍ഹോള്‍ഡിംഗ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായ റെഡ് ഫ്‌ളാഗ് ലിസ്റ്റില്‍ കയറിയ കമ്പനികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
സെപ്റ്റംബറില്‍ ഈ പട്ടികയില്‍ പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍ ആ്ന്‍ഡ് ഹെല്‍ത്‌കെയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ഈ പട്ടികയില്‍ നൊവാര്‍ട്ടിസ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പുതുതായി ലിസ്റ്റുചെയ്ത ഗ്ലാന്‍ഡ് ഫാര്‍മ എന്നിവ കൂടിയുണ്ട്.
വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപകര്‍ക്ക് (എഫ്പിഐകള്‍) ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉള്ള ബുള്ളിഷ് ട്രെന്‍ഡ് ആണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു .
ഒക്ടോബര്‍ മുതല്‍ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണികളില്‍ നടത്തിയ നിക്ഷേപം 17 ബില്യണ്‍ ഡോളറിലും (1.25 ട്രില്യണ്‍ രൂപ) കൂടുതലാണ്.
റെഡ് ഫ്‌ളാഗ് പട്ടികയില്‍ ആകുന്നത് വിദേശ ഷെയര്‍ഹോള്‍ഡിംഗ് മൊത്തം പരിധിയുടെ അല്ലെങ്കില്‍ സെക്ടറല്‍ ക്യാപ്പിന്റെ മൂന്ന് ശതമാനത്തില്‍ താഴെ ആകുമ്പോള്‍ ആണ്.
ഇപ്പോള്‍ ഉള്ള റെഡ്ഫ്‌ലാഗ് ലിസ്റ്റിലെ എല്ലാ എഫ്പിഐകള്‍ക്കും മൊത്തം എഫ്പിഐ ഷെയര്‍ഹോള്‍ഡിംഗ് പരിധിയായ 71 ശതമാനമുണ്ട് . കഴിഞ്ഞ ആഴ്ച വരെ, ഈ അഞ്ചു സ്‌റ്റോക്കുകളിലെ എഫ്പിഐ ഹോള്‍ഡിംഗ് പരിധി 71.1 ശതമാനത്തിനും 73.3 ശതമാനത്തിനും ഇടയില്‍ ആയിരുന്നു.
എന്‍എസ്ഡിഎല്ലിന്റെ കണക്ക് പ്രകാരം കുറഞ്ഞ നിക്ഷേപക സാധ്യത ഉണ്ടായിരുന്നത് നോവാര്‍ട്ടിസ് ഇന്ത്യ സ്‌റ്റോക്കില്‍ (52 കോടി) ആയിരുന്നെങ്കില്‍ കൂടുതല്‍ സാധ്യത ഉണ്ടായിരുന്നത് എച്ച്ഡിഎഫ്‌സി ബാങ്ക് (16,500 കോടി രൂപ) ഓഹരികളിലായിരുന്നു.
റെഡ്ഫ്‌ളാഗ് പട്ടികയില്‍ ഒരു കമ്പനി പ്രവേശിച്ചുകഴിഞ്ഞാല്‍ വിദേശ നിക്ഷേപകര്‍ കരുതലോടെ മാത്രമേ ആ സ്‌റ്റോക്കില്‍ പിന്നീട് നിക്ഷേപിക്കു.
ഒരിക്കല്‍ ഒരു സ്‌റ്റോക്ക് ഈ ലിസ്റ്റില്‍ പ്രവേശിച്ചാല്‍, എഫ്പിഐ നിക്ഷേപം പിന്നീട് അനുവദിക്കുന്നത് ചില നിബന്ധനകളെ അടിസ്ഥാനപ്പെടുത്തിയാണ്. കൂടുതലായി ഉള്ള ഹോള്‍ഡിങ്‌സ് അഞ്ചു ട്രേഡിങ്ങ് ദിവസത്തിനകം വിറ്റഴിക്കണം എന്നതാണ് ഒരു പ്രധാന നിബന്ധന. ഒന്നില്‍ കൂടുതല്‍ നിക്ഷേപകര്‍ ഉണ്ടെങ്കില്‍ അനുപാതികമായാണ് സ്‌റ്റോക്ക് വില്‍ക്കുക.
മൂന്നു വര്‍ഷം മുമ്പ് എച്ച്ഡിഎഫ്‌സി ബാങ്കിലെ ഷെയര്‍ഹോള്‍ഡിംഗ് ലംഘനത്തിന് ശേഷമാണ് ഇങ്ങനെ ഒരു മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് .
ഉടമസ്ഥാവകാശം പെയ്ഡ്അപ് ക്യാപിറ്റലിന്റെ 74 ശതമാനത്തില്‍ താഴെ പോയ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഷെയറുകള്‍ വാങ്ങാനുള്ള ആര്‍ ബി ഐ നിരോധനം നീക്കിയതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ബാങ്കിന്റെ ഓഹരി വാങ്ങാന്‍ അന്ന് ഇടിച്ചു കയറിയിരുന്നു.
2017ല്‍ എഫ്പിഐകള്‍ ബുള്ളിഷ് ആയിരുന്നു സ്വകാര്യ ബാങ്കുകളോട്, പ്രത്യേകിച്ച് എച്ച്ഡിഎഫ്‌സി ബാങ്കിനോട്.
നിലവിലെ പട്ടികയില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച ഫാര്‍മ കമ്പനികളാണ് കൂടുതല്‍ ഉള്ളത്.
ഇടതടവില്ലാത്ത എഫ് പി ഐ വാങ്ങല്‍ മൂലം കൂടുതല്‍ കമ്പനികള്‍ ഈ ലിസ്റ്റില്‍ ഉടനെ വരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.