ഒരൊറ്റ ഓഹരിവില്‍പ്പന, കടത്തില്‍ നിന്നും പൂര്‍ണമായി കരകയറിയതായി രുചി സോയ !

എഫ് പി ഒ വഴി ശേഖരിച്ച പണത്തിലൂടെ 2,925 കോടി രൂപ വായ്പ തിരിച്ചടച്ചതായി ബാബാരാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി

Update: 2022-04-09 10:33 GMT

ഓഹരി വില്‍പ്പന  ചില കമ്പനികള്‍ക്ക് കടം വീട്ടാനുള്ള ഉപാധിയാണ്. മറ്റ് ചിലര്‍ക്ക് ബിസിനസ് വിപുലമാക്കാനുള്ള മൂലധന ശേഖരണവും. ഇതാ ഏറ്റവുമൊടുവില്‍ ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ച എഫ്എംസിജി കമ്പനി എഫ് പി ഒ യില്‍ നിന്നും ലക്ഷ്യം നേടിയെടുത്തതായി റിപ്പോര്‍ട്ട്.

കടത്തിലായ രുചി സോയ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 2,925 കോടി രൂപ വായ്പ തിരിച്ചടച്ചതായും കടരഹിത കമ്പനിയായി മാറിയതായും വെള്ളിയാഴ്ച അറിയിച്ചു. ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ നേതൃത്വത്തിലുള്ള രുചി സോയ അതിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ അടുത്തിടെ 4,300 കോടി രൂപ സമാഹരിച്ചു.

വരുമാനത്തിന്റെ ഒരു ഭാഗം കടം തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കുമെന്ന് നേരത്തെ തന്നെ കമ്പനി പറഞ്ഞിരുന്നു. ഇക്കാര്യം കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസില്‍ സൂചിപ്പിച്ചിരുന്നു.

രുചി സോയ കടത്തില്‍ നിന്ന് മുക്തമായെന്ന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വീറ്റിലൂടെ ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.

2019ൽആണ്  പാപ്പരത്വ നടപടികളിലൂടെയാണ്  4,350 കോടി രൂപയ്ക്ക് രുചി സോയയെ പതഞ്ജലി ഏറ്റെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യത്തിനാണ് വായ്പ തുക തിരികെ നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് ബാങ്കുകൾ.

Tags:    

Similar News