വിപണിയില്‍ മാന്ദ്യം തുടരുമെന്ന് സൂചനകള്‍; നിഫിറ്റിക്ക് 24,150 ല്‍ ഇന്‍ട്രാഡേ പിന്തുണ; പ്രതിരോധം 24,265

ഡിസംബർ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-19 08:01 IST

നിഫ്റ്റി 137.15 പോയിൻ്റ് (0.56%) ഇടിഞ്ഞ് 24,198.85 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,150 ന് താഴെ നീങ്ങുകയാണെങ്കിൽ മാന്ദ്യം തുടരും.

നിഫ്റ്റി താഴ്ന്ന് 24,297.90 ൽ വ്യാപാരം തുടങ്ങി. സൂചിക രാവിലെ 24,394.40 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. എന്നാൽ സൂചിക ക്രമേണ ഇടിഞ്ഞ് 24,198.85 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് താഴ്ന്ന നിലയായ 24,149.80 ൽ എത്തി.

ഫാർമയും ഐടിയും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു. മാധ്യമങ്ങൾ, ബാങ്കുകൾ, ലോഹങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 768 ഓഹരികൾ ഉയർന്നു, 1958 എണ്ണം ഇടിഞ്ഞു, 100 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 യിൽ ട്രെൻ്റ്, ഡോ. റെഡ്ഡീസ്, സിപ്ല, വിപ്രോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, ബെൽ, എൻടിപിസി എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 24,150 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 24,265 ആണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,150 -24,050 -23,950

പ്രതിരോധം 24,265 -24,385 -24500

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,900 -23,300

പ്രതിരോധം 24,500 -25,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 695.25 പോയിൻ്റ് നഷ്ടത്തിൽ 52,139.55 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 52,750 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 52,000 ലാണ്, പ്രതിരോധം 52,350 ഉം.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 52,000 -51,700 -51,400

പ്രതിരോധം 52,350 -52,600 -52,850

(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ വ്യാപാരികൾക്കു

പിന്തുണ 51,750 -51,000

പ്രതിരോധം 52,750 -53,850.

Tags:    

Similar News