നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 24,300 ൽ ഇൻട്രാഡേ പിന്തുണ; ഹ്രസ്വകാല പ്രതിരോധം 24,500

ഡിസംബർ 17ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-18 07:40 IST

നിഫ്റ്റി 332.25 പോയിൻ്റ് (1.35%) ഇടിഞ്ഞ് 24,336.00ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,300 ന് താഴെ നീങ്ങിയാൽ മാന്ദ്യം തുടരും.

നിഫ്റ്റി താഴ്ന്ന് 24,584.80 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം താഴോട്ടുള്ള പ്രയാണം തുടർന്നു, സൂചിക 24,336 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,303.40 വരെ താഴ്ന്നു.

മീഡിയ ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്ക്, ലോഹം, ഓട്ടോ, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 893 ഓഹരികൾ ഉയരുകയും 1789 ഓഹരികൾ ഇടിയുകയും 139 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

സിപ്ല ഒഴികെ നിഫ്റ്റി 50 യിലെ എല്ലാ ഓഹരികളും താഴ്ന്നു ക്ലോസ് ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം ശ്രീറാം ഫിൻ, ഗ്രാസിം, ഭാരതി എയർടെൽ, ഹീറോ മോട്ടോ കോർപ് എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത കാണിക്കുന്നു.

സൂചികയ്ക്ക് 24,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഹ്രസ്വകാല പ്രതിരോധം 24,500 ആണ്. ഒരു പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,300 -24,200 -24,100

പ്രതിരോധം 24,700 -24,800 -24,900

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,800 -23,300

പ്രതിരോധം 24,500 -25,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 746.55 പോയിൻ്റ് നഷ്ടത്തിൽ 52,834 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 52,750 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും. 53,050 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 52,725 -52,400 -52,100

പ്രതിരോധം 53,050 -53,340 -53,650

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 52,750 -51,750

പ്രതിരോധം 53,850 -54,500.

 

Tags:    

Similar News