വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷ, ഈ ഓഹരിയില്‍ 21% മുന്നേറ്റ സാധ്യത

ഇന്ത്യന്‍ വിപണിയില്‍ മികച്ച വളര്‍ച്ച, വിദേശ വിപണികളില്‍ പണപ്പെരുപ്പം കുറയുന്നത് ശുഭകരം

Update:2023-08-23 17:35 IST
Image : Canva

ഗാര്‍ഹിക, വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോക വിപണികള്‍ക്ക് വേണ്ടി ഉത്പാദിപ്പിച്ച്‌ നല്‍കുന്ന കമ്പനിയാണ് ഗാലക്സി സര്‍ഫക്ടന്റ്‌സ് (Galaxy Surfactants Ltd). 2023-24 ജൂണ്‍ പാദത്തില്‍ വില്‍പ്പന വര്‍ധിച്ചെങ്കിലും വരുമാനത്തില്‍ കുറവുണ്ടായി. വരും പാദങ്ങളില്‍ വിദേശ വിപണികളില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 18.73% കുറഞ്ഞ് 941.8 കോടി രൂപയായി. ടര്‍ക്കിഷ് ലിറ
, ഈജിപ്ഷ്യന്‍ പൗണ്ട് എന്നിവയുടെ മൂല്യം ഇടിഞ്ഞത് ബിസിനസിനെ ബാധിച്ചു. പ്രധാന വിദേശ വിപണികളില്‍ പണപ്പെരുപ്പം വര്‍ധിച്ചത് മൂലം വില്‍പ്പന കുറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിച്ചത് വില്‍പ്പനയില്‍ 7.4% വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. മൊത്തം മാര്‍ജിന്‍ 32.4% നിലനിറുത്താന്‍ സാധിച്ചു.
2. ഒരു കിലോഗ്രാം ഉത്പ്പന്നം വില്‍ക്കുന്നതില്‍ നിന്നുള്ള വരുമാനം 209.7 രൂപയില്‍ നിന്ന് 158.6 രൂപയായി കുറഞ്ഞു. അറ്റാദായം 25.2% കുറഞ്ഞ് 75.2 കോടി രൂപയായി.
3. ടര്‍ക്കിഈജിപ്ത് എന്നീ
 വിപണികളില്‍ അടുത്ത പാദങ്ങളില്‍ വളര്‍ച്ചയില്‍ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ 2023-24ല്‍ 6-8% വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. 40 മുതല്‍ 50 കോടി രൂപവരെ പ്രതിവര്‍ഷം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന ചെലവ് നടത്തുന്നുണ്ട്. ഇന്ത്യയിലും ഈജിപ്തിലും സര്‍ഫക്ടന്റ്‌സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നീ വിഭാഗങ്ങളില്‍ വികസനത്തിനായി മൂലധന ചെലവ് നടത്തുന്നത് ബിസിനസ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇന്‍വെന്ററി ഡീസ്റ്റോക്കിംഗ് തുടര്‍ന്നും നടക്കുകയാണ്. അതിലൂടെ വില്‍പ്പന 7% വര്‍ധിച്ചു. ഫാറ്റി 
ആല്‍ക്കഹോള്‍
 പോലുള്ള ഉത്പന്നങ്ങളുടെ വില 46 ഇടിഞ്ഞു. എന്നാല്‍ 2023 -24 രണ്ടാം പകുതിയില്‍ വിപണി അനുകൂലമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, മുന്‍പുണ്ടായ ചാഞ്ചാട്ടത്തെ അപേക്ഷിച്ച് വില സ്ഥിരത കൈവരിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -3,285 രൂപ
നിലവില്‍ - 2,700 രൂപ

Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News