വീണ്ടും ഉയര്‍ന്ന് സ്വര്‍ണം; മാറ്റമില്ലാതെ വെള്ളി വില

ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു

Update:2023-12-01 12:40 IST

സര്‍വകാല റെക്കോഡില്‍ നിന്ന് ഇന്നലെ താഴേക്കിറങ്ങിയ സ്വര്‍ണം ഇന്ന് വീണ്ടും ഉയരത്തിലേക്ക്. പവന് 160 രൂപ ഉയര്‍ന്ന് 46,160 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,770 രൂപയുമായി. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് നവംബർ 29ന് കേരളത്തിലും വിലക്കയറ്റമുണ്ടായത്.

ആഗോള വിപണി

ആഗോള വിപണിയില്‍ സ്വര്‍ണ വില ഇന്നും ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 2,043 ഡോളര്‍ വരെ ഉയര്‍ന്ന സ്പോട്ട് സ്വര്‍ണം താഴ്ന്ന് 2,036 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 2,042 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

18 കാരറ്റ് സ്വര്‍ണം

18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,785 രൂപയായി.

വെള്ളി

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 82 രൂപയിലും 92% വെള്ളി ഗ്രാമിന് 103 രൂപയിലുമാണ് വ്യാപാരം

Tags:    

Similar News