സ്വര്‍ണ ഡിമാന്‍ഡിന് മങ്ങലേല്‍ക്കുമ്പോള്‍ അക്ഷയ ത്രിതീയയില്‍ പ്രതീക്ഷവച്ച് വിപണി

ഇന്ത്യയിൽ 2022 ആദ്യ പാദത്തിൽ 26 % ഡിമാന്‍ഡ് കുറഞ്ഞു

Update: 2022-05-03 06:57 GMT

2022 ആദ്യ പാദത്തിൽ റഷ്യ-യുക്രയ്ൻ (Russia Ukraine War) യുദ്ധവും, പണപ്പെരുപ്പം വർധിച്ചതും സ്വർണ നിക്ഷേപ ഡിമാന്‍ഡ് ഉയർത്തിയെങ്കിലും, സ്വർണ വില കുതിച്ചുയർന്നത് സ്വർണാഭരണ ഡിമാന്‍ഡിൽ ഇടിവ് വരുത്തി. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം 2022 ആദ്യ പാദത്തിൽ സ്വർണാഭരണ ഡിമാന്‍ഡ് വാർഷിക അടിസ്ഥാനത്തിൽ 26 % ഇടിഞ്ഞ് 94.2 ടണ്ണായി. ചൈനയിൽ 8 % ഡിമാന്‍ഡ് കുറഞ്ഞ് 177.5 ടണ്ണായി. ലോക സ്വർണാഭരണ ഡിമാന്‍ഡിന്റെ 55-60 ശതമാനം ചൈനയും ഇന്ത്യയിലും നിന്നാണ്.

ഉത്സവ ദിനങ്ങൾ കുറവായിരുന്നതിനാലും, സ്വർണ വില (Goldprice) പവന് 40,000 രൂപയ്ക്ക് മുകളിൽ ഉയർന്നതും ഉപഭോക്താക്കൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത് നീട്ടി വെക്കുകയാണ് ചെയ്തത് .
മേയ് മാസത്തില്‍ അക്ഷയ ത്രിതീയ ഈ വാരത്തിലാണ് കൊണ്ടാടുന്നത്. ഈ മാസം മുഴുവന്‍ അതിന്റെ പ്രതിഫലനങ്ങളും ഉപഭോക്താക്കളില്‍ കാണാം. ഈ മാസം സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമായ സമയമായി കരുതുന്നതിനാല്‍ സ്വര്‍ണാഭരണ വില്‍പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹാവശ്യങ്ങള്‍ക്കും സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധനവ് പ്രതീക്ഷിക്കുന്നു.

ഈ വർഷം അന്താരാഷ്ട്ര വില ആദ്യ പാദത്തിൽ 8 % ഉയർന്നു, ആഗോള സ്വർണാഭരണ ഡിമാന്‍ഡ് 7 % ഇടിഞ്ഞ് 474 ടണ്ണായി. ഏഷ്യൻ രാജ്യങ്ങളിൽ സ്വർണാഭരണ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും യൂറോപ്പിൽ ഡിമാന്റ് വർധനവ് ഉണ്ടായി.

ഇനിയും വില വർധനവ് ഉണ്ടായാൽ സ്വർണാഭരണ വിപണി മന്ദ ഗതിയിൽ തുടരുമെന്നാണ് പ്രതീക്ഷ. റഷ്യ-യുക്രയ്ൻ യുദ്ധം മൂലം ഉണ്ടായ ഉൽപന്ന വിലക്കയറ്റവും സ്വർണാഭരണ ഡിമാന്‍ഡ് കുറക്കാൻ കാരണമാകാം.



Tags:    

Similar News