പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി ഗോള്‍ഡ് പ്ലസ് ഗ്ലാസ്

300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 12,826,224 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ

Update: 2022-04-12 10:31 GMT

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഫ്‌ളോട്ട് ഗ്ലാസ് നിര്‍മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 12,826,224 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക വായ്പകളുടെ തിരിച്ചടവിന് അല്ലെങ്കില്‍ മുന്‍കൂര്‍ അടവിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെഫെറീസ് ഇന്ത്യ, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News