കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഒരാഴ്ച കൊണ്ട് കുറഞ്ഞത് എത്ര?

കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് 34,400 രൂപയായി.

Update: 2021-02-19 09:06 GMT

കേരളത്തിലെ സ്വര്‍ണവില വീണ്ടും താഴേക്ക്. 36000ത്തിനോടുത്ത സ്വര്‍ണനിരക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ദൈനംദിന ഇടിവില്‍ 35000്ത്തിലും താഴേക്ക് പോകുകയായിരുന്നു. ഇന്ന് പവന് 320 ഇടിഞ്ഞതോട് കൂടി ഈമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണം എത്തിയിരിക്കുകയാണ്. 34400 രൂപയാണ് ഇന്ന് കേരളത്തിലെ സ്വര്‍ണവില.

വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞ് 35000 രൂപയായിരുന്നു. 4340 രൂപയായിരുന്നു ഒരു ഗ്രാമിന് ഇന്നലെ. ഒരാഴ്ച കൊണ്ട് 600 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ലോക്ഡൗണിന് ശേഷമുള്ള കാലയളവ് പരിശോധിച്ചാല്‍ പവന് 7280 രൂപയാണ് ഇടിവ് വന്നിട്ടുള്ളത്.
ദേശീയവിപണിയിലും വില ഇടിവാണ് രേഖപ്പെടുത്തിയത്. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും കുറഞ്ഞവിലയാണ് രേഖപ്പെടുത്തിയത്. 46145 രൂപയിലേക്കാണ് 24 കാരറ്റ് സ്വര്‍ണം എത്തിയത്.
ആഗോളവിപണിയില്‍ സ്‌പോട്ട് സ്വര്‍ണവില 0.4 ശതമാനം ഇടിഞ്ഞ് 1.769.03 നിലവാരത്തിലെത്തി. ഈ വര്‍ഷം ഇതുവരെ മൂന്നുശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോളവിപണിയെ ബാധിച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.


Tags:    

Similar News